HOME
DETAILS

കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ

  
October 17, 2025 | 4:18 PM

kuwait visa platform reaches milestone 235000 visit visas issued

കുവൈത്ത് സിറ്റി: കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച "കുവൈത്ത് വിസ" പ്ലാറ്റ്‌ഫോം വഴി രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുമായി ഇതുവരെ ആകെ 2,35,000 വിസിറ്റ് വിസകൾ അനുവദിച്ചതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.

മുമ്പ് ബാധകമാക്കിയിരുന്നതുപോലെ നിയന്ത്രണങ്ങളൊന്നുമില്ലാതെ, ഇപ്പോൾ എല്ലാ രാജ്യക്കാർക്കും സന്ദർശന വിസകൾ ലഭ്യമാണ്. ഓരോ ഇമിഗ്രേഷൻ വകുപ്പും പ്രതിദിനം ഏകദേശം 1,000 വിസിറ്റ് വിസകൾക്ക് അംഗീകാരം നൽകുന്നുണ്ട്. അതായത്, രാജ്യമെമ്പാടും ദിവസേന ഏകദേശം 6,000 വിസകൾ നൽകി വരുന്നു. 

പുതിയ മാനദണ്ഡങ്ങൾ

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവഴി, സന്ദർശകർക്ക് ടൂറിസ്റ്റ്, ബിസിനസ്, അല്ലെങ്കിൽ ഫാമിലി വിസകൾ എളുപ്പത്തിൽ നേടിയെടുക്കാം. അതേസമയം, നാലാം തലമുറയിലുള്ള ബന്ധുക്കൾക്ക് കൂടി വിസ യോഗ്യത നീട്ടുന്നതിനെക്കുറിച്ച് നിലവിൽ ചർച്ചകൾ നടന്നു വരികയാണ്. എങ്കിലും, വിസ അംഗീകാരത്തിന് ശമ്പളവും തൊഴിൽ തരവും പ്രധാന ഘടകങ്ങളായി തുടരും.

തൊഴിൽ ആവശ്യങ്ങൾക്കായി വിസിറ്റ് വിസ ദുരുപയോഗം ചെയ്യുന്ന പ്രവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തുന്ന ഏതൊരാളെയും, അയാളുടെ സ്പോൺസറെയും നാടുകടത്തും. പിന്നീട്, ഇവരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.

അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷകർ "കുവൈത്ത് ഇ-വിസ" എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം. പ്രധാനമായും നാല് വിഭാഗം വിസകളാണ് ഈ പ്ലാറ്റ്‌ഫോം നൽകുന്നത്. ടൂറിസ്റ്റ് വിസ, ഫാമിലി വിസിറ്റ് വിസ, സർക്കാർ സന്ദർശന വിസ, ബിസിനസ് വിസ എന്നിവയാണവ. അതേസമയം, ഫാമിലി വിസക്ക് ഉണ്ടായിരുന്ന ശമ്പള നിബന്ധനയും ദേശീയ കാരിയറിൽ യാത്ര ചെയ്യണമെന്ന വ്യവസ്ഥയും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ജി.സി.സി. രാജ്യങ്ങളിലെ താമസക്കാരെ സംബന്ധിച്ച് മാനേജർമാർ, ഡോക്ടർമാർ തുടങ്ങിയ ചില പ്രത്യേക ജോലികളിൽ ഉള്ളവർക്ക് മാത്രമേ നിലവിൽ വിസ ഓൺ അറൈവലിന് അർഹതയുള്ളൂ. എങ്കിലും, "കുവൈത്ത് വിസ" പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

The Kuwait Visa platform, launched in July, has issued 235,000 visit visas across six governorates, promoting tourism and streamlining the visa application process for visitors 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 hours ago
No Image

ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  3 hours ago
No Image

സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്

Kerala
  •  3 hours ago
No Image

ഇനി സേവനങ്ങൾ കൂടുതൽ വേ​ഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്

uae
  •  4 hours ago
No Image

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസം​ഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം

Kerala
  •  4 hours ago
No Image

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

Cricket
  •  4 hours ago
No Image

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

Saudi-arabia
  •  5 hours ago
No Image

5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?

National
  •  5 hours ago
No Image

സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ​ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  5 hours ago