HOME
DETAILS

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

  
Web Desk
October 19, 2025 | 3:00 AM

car and autorickshaw collide on national highway in kuttippuram two killed

മലപ്പുറം: കുറ്റിപ്പുറം പെരുമ്പറമ്പിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരുക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായി കരുതുന്നു. പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

Two people were killed when an autorickshaw and a car collided on the National Highway at Kuttippuram in Malappuram early this morning. The deceased were travelling in the autorickshaw, which was completely destroyed in the impact. The car overturned, and its occupants sustained minor injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  5 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  5 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  5 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  5 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  5 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  5 days ago
No Image

പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു

crime
  •  5 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ രോഹിത്

Cricket
  •  5 days ago
No Image

1,400-ലധികം പൗരന്മാരുടെ 475 മില്യൺ ദിർഹം കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ്

uae
  •  5 days ago
No Image

ദേശീയ ദിനത്തോടനുബന്ധിച്ച് വമ്പൻ പ്രഖ്യാപനവുമായി du; ഉപയോക്താക്കൾക്ക് 54GB സൗജന്യ ഡാറ്റയും മറ്റ് ഓഫറുകളും 

uae
  •  5 days ago