HOME
DETAILS

ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്

  
October 18, 2025 | 4:08 PM

abu dhabi police launches initiative to boost traffic awareness among public

അബൂദബി: പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വർധിപ്പിക്കുന്നതിനായി ഒരു പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് അബൂദബി പൊലിസ്. വെള്ളിയാഴ്ചയാണ് (2025 ഒക്ടോബർ 17) അബൂദബി പൊലിസ് ഈ പ്രഖ്യാപനം നടത്തിയത്.

അബൂദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററുമായി (ITC) സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 'ഇനിഷിയേറ്റ് ആൻഡ് ബെനിഫിറ്റ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. എമിറേറ്റിലെ പ്രധാന പൊതുഗതാഗത മാർഗ്ഗങ്ങളായ ബസുകളിലെയും ടാക്‌സികളിലെയും സ്‌ക്രീനുകൾ ഉപയോഗപ്പെടുത്തിയാണ് ഈ ബോധവൽക്കരണം നടത്തുന്നത്.

ജനങ്ങളിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും സുരക്ഷാ സന്ദേശങ്ങൾ എത്തിക്കുക എന്നിവയാണ് ഈ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇതിനായി അബൂദബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലായി 700-ൽ അധികം ബസുകളും, മേൽക്കൂരകളിൽ സ്‌ക്രീനുകളുള്ള 100 ടാക്‌സികളും, ഉൾവശത്ത് സ്‌ക്രീനുകളുള്ള 370 ടാക്‌സികളും ഉപയോഗിക്കും.

ട്രാഫിക് പിഴയിൽ ഇളവ്

ഈ പദ്ധതിയുടെ ഭാഗമായി, ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയിൽ 35 ശതമാനം വരെ ഇളവ് ലഭിക്കുന്ന പ്രത്യേക പദ്ധതിയും അബൂദബി പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പിഴ ചുമത്തപ്പെട്ട തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ (60 ദിവസം) പിഴ അടച്ചുതീർക്കുന്നവർക്ക്, പിഴത്തുകയുടെ 35 ശതമാനം വരെ ഇളവ് ലഭിക്കും. അതേസമയം, ഒരുവർഷത്തിനകം പിഴത്തുകകൾ അടയ്ക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. ഗുരുതരമല്ലാത്ത ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുക.

The Abu Dhabi Police has launched a new initiative to enhance traffic awareness among the public. As part of this effort, they unveiled a smart robot designed to educate people about traffic rules and safety. This innovative approach aims to reduce traffic violations and promote responsible driving habits in the community



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം

Cricket
  •  3 hours ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു: ജില്ലയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദേശം

Kerala
  •  3 hours ago
No Image

കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം

National
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം

uae
  •  4 hours ago
No Image

ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം

National
  •  4 hours ago
No Image

പോര്‍ച്ചുഗലില്‍ മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

International
  •  4 hours ago
No Image

​ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്

uae
  •  5 hours ago
No Image

കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു

Kerala
  •  5 hours ago
No Image

പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി

Kerala
  •  5 hours ago
No Image

ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു

uae
  •  5 hours ago