
ബിഹാറില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടി; എല്‍.പി.ജെ സ്ഥാനാര്‍ഥി സീമ സിങ്ങിന്റെ നാമനിര്‍ദ്ദേശ പട്ടിക തള്ളി, ബി.ജെ.പിയുടെ ആദിത്യ കുമാറും പുറത്ത്

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി-രാംവിലാസ്) സ്ഥാനാര്‍ഥി സീമ സിങ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. പ്രമുഖ ഭോജ്പുരി ചലച്ചിത്ര നടി കൂടിയായ ഇവര്‍ സരണ്‍ ജില്ലയിലെ മാര്ഹൗറ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കാനിരുന്നത്. വിജയം ഉറപ്പിച്ചിരുന്ന ഇവരുടെ പത്രിക തള്ളിയത് എന്‍.ഡി.എയ്ക്ക് വലിയ തിരിച്ചടിയായി. ഐറ്റം ഡാന്‍സുകളിലൂടെ മാദകറാണിയായി മാറിയ സീമയുടെ വരവ് മത്സരത്തിന് താരപരിവേഷം നല്‍കിയിരുന്നു.
പത്രികയില്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകളുള്ളതായി ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫിസര്‍ പത്രിക തള്ളിയത്. എന്‍.ഡി.എയിലെ പ്രബല വിഭാഗമായ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു സീമ സിങ്. 2023ലാണ് ഇവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നത്.
സൂക്ഷ്മ പരിശോധനയ്ക്കിടെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി സീമയുടേതടക്കം നാലു പത്രികകളാണ് തള്ളിയിരിക്കുന്നത്. ഇതിലൊരാള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആദിത്യ കുമാറാണ്.
വോട്ടെടുപ്പിന് 18 ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പോരാട്ടം ശക്തമാക്കുകയാണ് മുന്നണികള്‍. മോദിയെ മുന്‍നിര്‍ത്തി ഡബിള്‍ എന്ജിന് സര്‍ക്കാര്‍ എന്ന ബി.ജെ.പിയുടെ പതിവ് ശൈലി തന്നെയാണ് ഇത്തവണയും പയറ്റുന്നത്. അടുത്ത ആഴ്ച പ്രധാനമന്ത്രി റാലികളില്‍ പങ്കെടുക്കാനെത്തും. 12 റാലികളില്‍ ആണ് മോദി പങ്കെടുക്കുന്നത്. ബി.ജെ.പിയുടെ താരപ്രചാരകരാണ് എന്‍ഡിഎ റാലികള്‍ നയിക്കുന്നത്. ജനകീയ പ്രഖ്യാപനങ്ങളിലൂടെ ആര്.ജെ.ഡി സ്ത്രീ വോട്ടര്‍മാരെയാണ് ലക്ഷ്യം വെക്കുന്നത്. രണ്ട് പതിറ്റാണ്ട് കാലത്തെ നിതീഷ് കുമാറിന്റെ ഭരണം ബീഹാറിനെ പിന്നോട്ട് അടിച്ചു എന്ന് തേജസ്വി യാദവ് ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അഴിമതിയും തൊഴിലില്ലായ്മയുമാണ് മഹാസഖ്യത്തിന്റെ പ്രചാരണ ആയുധം. അതേസമയം, ആറ് സീറ്റിലേക്ക് ജെ.എം.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മഹാസഖ്യത്തിന് വീണ്ടും തലവേദനയായിട്ടുണ്ട്. മാത്രമല്ല മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിലെ പ്രതിസന്ധിയും ഒഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ മത്സരിക്കുന്ന കുതുംബയില്‍ ആര്.ജെ.ഡി സ്ഥാനാര്‍ഥിയും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമോയെന്ന ആശങ്കയിലാണ് ആര്.ജെ.ഡി. 90കളില്‍ ലാലു പ്രസാദ് യാദവിനെ ബിഹാര്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിച്ചത് മുസ്ലിം-യാദവ് വോട്ടുകളായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകന് തേജസ്വി യാദവ് വീറുറ്റ പോരാട്ടവുമായി രംഗത്തെത്തുമ്പോള്‍, മുസ്ലിം വോട്ടുകള്‍ ചിതറിപ്പോകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.
ബിഹാറില്‍ 32 സീറ്റുകള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്. 243 മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായിരിക്കും. നവതരംഗവുമായെത്തുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 40 മുസ്ലിം സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചെറു പാര്‍ട്ടികളെ കോര്‍ത്തുണ്ടാക്കിയ അസദുദ്ദീന്‍ ഉവൈസിയുടെ മഹാ ജനാധിപത്യ സഖ്യവും(ജി.ഡി.എ) മുസ്ലിം വോട്ടുകളില്‍ ഒരു പങ്ക് സ്വന്തമാക്കിയേക്കും. 64 സീറ്റിലാണ് ജി.ഡി.എ മത്സരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍ ഉള്‍പ്പെടെ ഉവൈസി ശ്രദ്ധയൂന്നുന്നത് മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരുത്തിയേക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്,
ബിഹാറിലെ ജനസംഖ്യയില്‍ 17.7% മുസ്ലിംകളാണെന്ന് 2022ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടത്തിയ ജാതി സര്‍വേയില്‍ വ്യക്തമായിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡി 18 മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ എട്ടുപേരും ജയിച്ചിരുന്നു.
nda suffers a blow in bihar elections 2025 as ljp candidate seema singh's nomination is rejected. bjp's aditya kumar also disqualified, raising concerns within the alliance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
തീവ്ര ശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; പുലി ആരോഗ്യവാൻ, താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി
Kerala
• 3 hours ago
രോഹിത് ശർമ്മ 500 നോട്ട് ഔട്ട്; ഇതിഹാസങ്ങൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ
Cricket
• 3 hours ago
തീവ്രമഴ: സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 3 hours ago
ഭാര്യക്ക് സാമ്പത്തികശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
National
• 3 hours ago
കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
Kerala
• 4 hours ago
പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്
Kerala
• 4 hours ago
സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലബാർ ഡെർബി; ആവേശപ്പോരിൽ മലപ്പുറവും കാലിക്കറ്റും നേർക്കുനേർ
Football
• 5 hours ago
ജ്വല്ലറി, ട്രാവല്‍സ്, റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖലകളില്‍ നിക്ഷേപ അവസരവുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്
uae
• 5 hours ago
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, സ്വർണം, എന്നിവ പിടിച്ചെടുത്തു
Kerala
• 5 hours ago
മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
Kerala
• 12 hours ago
ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ
International
• 13 hours ago
കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം
Kerala
• 13 hours ago
കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്
Kerala
• 14 hours ago
കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
Kuwait
• 14 hours ago
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു: ജില്ലയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദേശം
Kerala
• 15 hours ago
കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം
National
• 15 hours ago
ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം
uae
• 15 hours ago
ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം
National
• 15 hours ago
ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം
National
• 14 hours ago
'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം
Football
• 14 hours ago
ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്
uae
• 14 hours ago