HOME
DETAILS

പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം

  
Web Desk
October 19, 2025 | 4:51 AM

palluruthy headscarf row family says student wont be transferred immediately high court stance crucial

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാർഥിനിയുടെ കുടുംബം. ഹൈക്കോടതിയുടെ തീരുമാനം വന്നശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം. അതിനാൽ, വിദ്യാർഥിനിയെ ഉടൻ മറ്റൊരു സ്കൂളിലേക്ക് മാറ്റില്ലെന്ന് കുടുംബം അറിയിച്ചു.

ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. സംഭവത്തിൽ സ്കൂൾ അധികൃതർ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ വിദ്യാർഥിനിയുടെ കുടുംബത്തെയും കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഹരജി പരിഗണിക്കുന്നത്.

ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞശേഷം മാത്രം സ്കൂൾ മാറ്റുന്നതടക്കമുള്ള തുടർ തീരുമാനങ്ങൾ എടുക്കാമെന്നാണ് കുടുംബം ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. അതുവരെ കുട്ടിയെ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്കൂൾ മാനേജ്‌മെന്റിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടികളെ മതത്തിന്റെ പേരിൽ വേർതിരിക്കരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, വെള്ളിയാഴ്ച നടക്കുന്ന ഹരജി പരിഗണന നിർണ്ണായകമാണ്. വിദ്യാർഥിക്ക് പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ശക്തമായ നിലപാടെടുത്തിരുന്നു.

 

 

The controversy erupted at St. Rita's Public School, Palluruthy, Kochi, after an 8th-grade student was allegedly denied entry to class for wearing a hijab, which the school claims violates its uniform policy. The student's family has decided not to transfer her immediately, awaiting the Kerala High Court's decision on a petition filed by the school management challenging the Deputy Director of Education's order to admit the student with the headscarf.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  3 days ago
No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  3 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  3 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  3 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  3 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  3 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  3 days ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  3 days ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  3 days ago