ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തിലേക്ക്
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ഡിജിറ്റല്‍ രൂപത്തിലേക്ക്. കേന്ദ്രമന്ത്രിമാരായ നിഥിന് ഗഡ്കരിയും രവി ശങ്കര്‍ പ്രസാദുമാണ് പുതിയ സംവിധാനം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളിലേത് പോലെയുള്ള സംവിധാനത്തിനാണ് ശ്രമം. ഡിജിലോക്കര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഡ്രൈവിങ് ലൈസന്‍സുകളും മറ്റ് രേഖകളും ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയും. പുതുതായി പുറത്തിറക്കുന്ന ഡ്രൈവിങ് ലൈസന്‍സുകളും വാഹന രേഖകളും ഇനി മുതല്‍ ഈ ആപ്ലിക്കേഷനിലേക്ക് നേരിട്ട് ഡിജിറ്റല്‍ രൂപത്തില്‍ കൈമാറാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ തിരിച്ചറിയല്‍ ആവശ്യത്തിന് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."