തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍
പറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍.ജെ.ഡി നേതാവ്
ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍. മധുബാന്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ മദന്‍ ഷായാണ് തന്നോടുള്ള അവഗണനയുടെ മനോവിഷമം ലാലുപ്രസാദ് യാദവിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കരഞ്ഞുതീര്‍ത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
സ്ഥാനാര്‍ഥിയാകണമെങ്കില്‍ പണം കെട്ടിവെക്കണമെന്ന് രാജ്യസഭാ എം.പി സഞ്ചയ് യാദവ് ആവശ്യപ്പെട്ടിരുന്നു. താന്‍ വിസമ്മതിച്ചു. അതിനാലാണ് തന്നെ തഴഞ്ഞെതെന്നും മദന്‍ ഷാ ആരോപിച്ചു. പണം കൈമാറാത്തതിനാല്‍ മധുബാന്‍ നിയോജക മണ്ഡലത്തില്‍ തനിക്ക് പകരം സന്തോഷ് കുഷ്വാഹയെ സ്ഥാനാര്‍ഥിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച് താന്‍ ധരിച്ചിരുന്ന കുര്‍ത്ത വലിച്ചുകീറിയാണ് മദന്‍ ഷാ തന്റെ കോപവും നിരാശയും പ്രകടിപ്പിച്ചത്. അതിന് ശേഷം പാര്‍ട്ടി നേതാവിന്റെ വസതിക്ക് മുന്നില്‍ നിലത്തുകിടന്ന് കരഞ്ഞുകൊണ്ടായിരുന്നു നാടകീയമായ പ്രതിഷേധം.
'എന്നെപ്പോലെ സത്യസന്ധരും കഠിനാധ്വാനികളുമായ പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുകയാണ്. പണമുള്ളവന് മാത്രമേ പാര്‍ട്ടിക്കകത്ത് ഇപ്പോ വിലയുള്ളൂ.' നിറകണ്ണുകളോടെ മദന്‍ ഷാ പറഞ്ഞു.
അവര്‍ അധികാരത്തിലെത്തില്ല. തേജസ്വി അഹങ്കാരിയാണ്. ജനങ്ങളെ പരിഗണിക്കില്ല- അയാള്‍ പറഞ്ഞു. 2020ല്‍ ലാലു ജി എന്നെ റാഞ്ചിയിലേക്ക് വിളിച്ചുവരുത്തി, തെലി സമുദായത്തിലെ ജനസംഖ്യയെക്കുറിച്ചുള്ള ഒരു സര്‍വേ നടത്തി, മധുബന്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മദന്‍ ഷാ രണ്‍ധീര്‍ സിങ്ങിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു. തേജസ്വി ജിയും ലാലു ജിയും എന്നെ വിളിച്ച് എനിക്ക് ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. 90-കള്‍ മുതല്‍ ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഞാന്‍ ഒരു ദരിദ്രനാണ്, ഞാന്‍ എന്റെ ഭൂമി വരെ വിറ്റു,' അദ്ദേഹം പറഞ്ഞു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്ത് ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആളുകള്‍ തടിച്ചുകൂടി. ഏതാനും സമയം വീടിന് വെളിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
അതേസമയം, ബീഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം തങ്ങളുടെ സീറ്റ് വിഭജനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നര്‍ക്കതിയാഗഞ്ച്, കിഷന്‍ഗഞ്ച്, കസ്ബ, പൂര്‍ണിയ, ഗയ ടൗണ്‍ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ശനിയാഴ്ച അവരുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കിയിരുന്നു. നര്‍ക്കതിയാഗഞ്ചില്‍ നിന്ന് ശാശ്വത് കേദാര്‍ പാണ്ഡെയും കിഷന്‍ഗഞ്ചില്‍ നിന്ന് ഖംറുള്‍ ഹോഡയെയും പാര്‍ട്ടി മത്സരിപ്പിക്കുന്നത്. കസ്ബ, പൂര്‍ണിയ, ഗയ ടൗണ്‍ മണ്ഡലങ്ങളില്‍ നിന്ന് ഇര്‍ഫാന്‍ ആലം, ജിതേന്ദര്‍ യാദവ്, മോഹന്‍ ശ്രീവാസ്ത എന്നിവരും മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഒക്ടോബര്‍ 17 ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു.
നവംബര്‍ 6 നും 11 നുമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലങ്ങള്‍ നവംബര്‍ 14 ന് പ്രഖ്യാപിക്കും.
senior rjd leader madan shah wept outside lalu yadav's residence in patna after being denied a ticket from madhuban constituency. shah accused the party of favoring money over loyalty and alleged demands for payment by rajya sabha mp sanjay yadav.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."