HOME
DETAILS

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

  
Web Desk
November 27, 2025 | 7:52 AM

Israeli army detains 32 Palestinians

ഗസ്സ: വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ബുധനാഴ്ച വ്യാപക സൈനിക നടപടിയുമായി ഇസ്‌റാഈല്‍.  32 ഫലസ്തീനികളെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തു.  ഇസ്‌റാഈല്‍ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഡസന്‍ കണക്കിന് കുടുംബങ്ങളെയാണ് സൈന്യം വീടുകളില്‍ നിന്ന് ഇറക്കി വിട്ടത്.  

ഗുരുതരപാവസ്ഥയിലുള്ള രോഗികള്‍ ഉള്‍പെടെയുള്ളവരെയാണ് ഇറക്കിവിട്ടതെന്ന് മെഡിക്കല്‍ സംഘങ്ങള്‍ പറയുന്നു. ഡയാലിസിസ് ആവശ്യമുള്ള 20 ഓളം ആളുകള്‍ വരെ സംഘത്തിലുണ്ടായിരുന്നു. 

അതിനിടെ, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്റാഈല്‍ 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി. ഇതോടെ കഴിഞ്ഞമാസം കൈമാറ്റം ആരംഭിച്ചതിനുശേഷം ഇസ്റാഈല്‍ കൈമാറിയ മൃതദേഹങ്ങള്‍ 345 ആയി. 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിനിടെ ഹമാസ് ബന്ദിയായി പിടിച്ച ഇസ്റാഈലി പൗരന്‍ ഡ്രോര്‍ ഓറിന്റെ മൃതദേഹം കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഫലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്റാഈല്‍ കൈമാറിയത്. മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്റെ ഒളിവ് കേന്ദ്രത്തില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ ആണ് ഡ്രോര്‍ ഓര്‍ കൊല്ലപ്പെട്ടത്. മൃതദേഹം ഡ്രോര്‍ ഓറിന്റെ തന്നെയാണെന്ന് ഇസ്റാഈല്‍ തിരിച്ചറിയുകയുംചെയ്തു. 

ഒരു ബന്ദിയുടെ മൃതദേഹത്തിന് പകരം 15 ഫലസ്തീനികളുടെ മൃതദേഹം എന്നതായിരുന്നു വെടിനിര്‍ത്തല്‍ കരാറിലെ ഫോര്‍മുല. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ (ഒരു ഇസ്റാഈലിയുടെയും ഒരു തായ് പൗരന്റെയും) ആണ് കൈമാറാനുള്ളത്. കരാറിലെ തങ്ങളുടെ കടമകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരുവരെയും തിരികെ നല്‍കാനും തീരുമാനിച്ചതായി ഹമാസ് മൃത്തങ്ങള്‍ അറിയിച്ചു. സയണിസ്റ്റ് ജീവനക്കാര്‍ നടത്തുന്ന ക്രൂരമായ പീഡനങ്ങളും പട്ടിണിക്കിടലും മോശമായ സാഹചര്യങ്ങള്‍മൂലമുള്ള രോഗങ്ങളാലുമാണ് ഫലസ്തീനികള്‍ ഇസ്റാഈല്‍ ജയിലില്‍ മരിക്കുന്നത്. തിരിച്ചെത്തിയതില്‍ 99 മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയില്‍ ഡി.എന്‍.എ ടെസ്റ്റിങ് കിറ്റുകളുടെ അഭാവമാണ് അവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നത് സങ്കീര്‍ണമാക്കുന്നത്.


അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അത് ലംഘിച്ചും ഇസ്റാഈല്‍ ആക്രമണം നടത്തിവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹമാസ് മധ്യസ്ഥരായ തുര്‍ക്കി, ഖത്തര്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി തങ്ങളുടെ ആശങ്ക പങ്കുവച്ചു. 

 

israeli forces carried out a series of raids in the west bank, detaining 32 palestinians. reports indicate that 10 people were injured during the related clashes. the situation remains tense as security operations continue in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  20 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  20 days ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  20 days ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  20 days ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  20 days ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  20 days ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  20 days ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  20 days ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  20 days ago
No Image

യുവരാജിന് ശേഷം മറ്റൊരു യുവരാജ്; അപൂർവ ചരിത്രത്തിന് സാക്ഷിയായി ചെന്നൈ

Cricket
  •  20 days ago