ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു
തൊടുപുഴ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പീരുമേട്ടിന് സമീപം കുട്ടിക്കാനത്തിനടുത്ത് ദേശീയപാതയില്‍ വളഞ്ഞങ്ങാനത്ത് ഇന്ന് രാവിലെ 6:10നാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബസ് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു.
തമിഴ്‌നാട് കരൂര്‍ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസില്‍ നാല്‍പതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. പത്തിലധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടുപേര്‍ക്ക് തലക്കാണ് പരിക്ക്. ഒരാളുടെ കൈ അറ്റുപോയി.
അതുവഴികടന്നുപോയ വാഹനയാത്രികരും പൊലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
a bus carrying sabarimala pilgrims overturned, leaving several people injured. one passenger reportedly lost a hand in the accident, and emergency teams responded quickly to provide medical assistance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."