ഷാർജ പൊലിസിന്റെ പദ്ധതികൾ ഫലം കണ്ടു: റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞു
ഷാർജ: 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ റോഡപകട മരണനിരക്കിൽ ശ്രദ്ധേയമായ കുറവുണ്ടായതായി ഷാർജ പൊലിസ്. ഫെഡറൽ ട്രാഫിക് കോർഡിനേഷൻ റിപ്പോർട്ടുകൾ പ്രകാരം, മരണ നിരക്ക് ഒരു ലക്ഷം ആളുകൾക്ക് 1.18 മരണം എന്ന നിലയിലേക്ക് കുറഞ്ഞു.
ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ, ബ്രിഗേഡിയർ ഖാലിദ് മുഹമ്മദ് അൽ കായ് ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ഷാർജയിലെ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ആഭ്യന്തര മന്ത്രാലയവുമായുള്ള തുടർച്ചയായ സഹകരണവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മികച്ച ഫലങ്ങൾ ലഭിക്കാൻ കാരണം
- പട്രോളിംഗ് യൂണിറ്റുകൾ വർധിപ്പിച്ചത്.
- റഡാറുകളുടെയും സ്മാർട്ട് ക്യാമറകളുടെയും ശൃംഖല വിപുലീകരിച്ചത്.
- സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് വർഷം മുഴുവൻ നടത്തിയ ബോധവൽക്കരണ കാമ്പെയ്‌നുകൾ.
- അപകടങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ പ്രതികരിക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും, ഗതാഗത മാനേജ്മെന്റിൽ ലോകോത്തര നിലവാരം നിലനിർത്തുന്നതിനും ഷാർജ പൊലിസ് പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിഗേഡിയർ അൽ കായ് കൂട്ടിച്ചേർത്തു.
The Sharjah Police has recorded a notable decrease in road accident fatalities from January to October 2025, with a fatality rate of 1.18 deaths per 100,000 people, reflecting the effectiveness of proactive traffic strategies and enhanced road safety measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."