HOME
DETAILS

അവധിക്കാലം അടിച്ചുപൊളിക്കാം; യുഎഇ നിവാസികൾക്ക് വിസയില്ലാതെ യാത്രചെയ്യാവുന്ന രാജ്യങ്ങൾ അറിയാം

  
November 27, 2025 | 5:49 AM

plan a last-minute holiday getaway

ഈ അവധിക്കാലത്ത് ഒരു വിനോദയാത്ര പോയാലോ? വിഷമിക്കേണ്ട, യാത്ര പ്ലാൻ ചെയ്യാൻ ഇപ്പോഴും വൈകിയിട്ടില്ല. യുഎഇ നിവാസികൾക്കും പൗരന്മാർക്കും നിരവധി രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. കൂടാതെ, ചില രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സൗകര്യവും ലഭ്യമാണ്. നിങ്ങൾ ഒരു യുഎഇ നിവാസിയോ, യുഎഇ പൗരനോ ആവട്ടെ നിങ്ങൾക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുന്ന ചില രാജ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

അർമേനിയ

ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും നിരവധി കാഴ്ചകളാൽ സമ്പന്നമാണ് അർമേനിയ. തലസ്ഥാനമായ യെറിവാൻ പഴമയും - പുതിമയും ഒത്തുചേരുന്ന വാസ്തുവിദ്യയുടെ മനോഹരമായ സംഗമമാണ് സന്ദർശകർക്ക് വാ​ഗ്ദാനം ചെയ്യുന്നത്. 

  • ദുബൈയിൽ നിന്നുള്ള യാത്രാസമയം: ഏകദേശം 3 മണിക്കൂർ 20 മിനിറ്റ്.

ടിബിലിസി, ജോർജിയ

ചരിത്ര പഠനത്തിനും ഫുഡ് ടൂറിസത്തിനും ഒരേപോലെ അവസരം നൽകുന്ന ഇടമാണ് ടിബിലിസി. ക്രോണിക്കിൾസ് ഓഫ് ജോർജിയ സന്ദർശിക്കുന്നത് രാജ്യത്തിന്റെയും ക്രിസ്തുമതത്തിന്റെയും ചരിത്രത്തിലേക്ക് വെളിച്ചം വീശും. ഗ്രീക്ക്, റഷ്യൻ, മിഡിൽ ഈസ്റ്റ് സംസ്കാരങ്ങളുടെ ഒരു സംയോജനം ഇവിടെ കാണാൻ സാധിക്കും.

  • ദുബൈയിൽ നിന്നുള്ള യാത്രാസമയം: ഏകദേശം 3 മണിക്കൂർ 30 മിനിറ്റ്.

മാലിദ്വീപ്

സൂര്യരശ്മികളാൽ തിളങ്ങുന്ന കടൽത്തീരവും മണൽപരപ്പും ഒരു മികച്ച അനുഭവമാണ്. കൂടാതെ, നിങ്ങൾക്ക് സമുദ്രജീവികളുടെ ലോകത്തേക്ക് ഒരു എത്തിനോട്ടത്തിനും അവസരം ലഭിക്കും.

നിരവധി കടൽ കാഴ്ചകൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. മാൻ്റ റേകൾ നിങ്ങളുടെ അരികിലൂടെ നീന്തി നീങ്ങുന്നത് ഇവിടെ കാണാം. കൂടാതെ, സ്രാവുകളുടെ പല്ലുകൾ കാണാനുള്ള സാധ്യതയുമുണ്ട്.

  • ദുബൈയിൽ നിന്നുള്ള യാത്രാസമയം: ഏകദേശം 4 മണിക്കൂർ 15 മിനിറ്റ്.

കെനിയ

മൃഗങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലമാണ് കെനിയ. ഡിസംബർ മാസം പൊതുവേ അന്തരീക്ഷം തണുപ്പുള്ളതായിരിക്കും, അത് ഹൈക്കിങ്ങിനും സഫാരി പോലെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കും അനുയോജ്യമാണ്.

ശ്രദ്ധിക്കുക: കെനിയയിൽ വിസ ആവശ്യമില്ല. എന്നാൽ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 72 മണിക്കൂർ മുൻപെങ്കിലും ഇതിനായി അപേക്ഷിച്ചിരിക്കണം.

  • ദുബൈയിൽ നിന്നുള്ള യാത്രാസമയം: ഏകദേശം 5 മണിക്കൂർ 15 മിനിറ്റ്.

തായ്‌ലൻഡ്

രുചികരമായ ഭക്ഷണത്തിനും ഷോപ്പിങ്ങിനും ഏറ്റവും മികച്ച സ്ഥലമാണ് തായ്‌ലൻഡ്. 

ബാങ്കോക്ക്: ഷോപ്പിംഗ് പ്രേമികൾക്ക് ഇവിടം ഏറെ പ്രിയപ്പെട്ടതാണ്. 

ചിയാങ് മായി (Chiang Mai): ഇവിടെയുള്ള എലിഫന്റ് ജംഗിൾ സാങ്ച്വറിയിൽ ആനകളെ കാണാനും അവക്ക് ഭക്ഷണം നൽകാനും അവസരമുണ്ട്.

  • ദുബൈയിൽ നിന്നുള്ള യാത്രാസമയം: ഏകദേശം 6 മണിക്കൂർ.

ബാക്കു, അസർബൈജാൻ

കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് മികച്ച അനുഭവങ്ങൾ നൽകുന്ന ഒരിടമാണ് ബാക്കു.

ബാക്കു ബൊളിവാർഡ്: ഇവിടെ ഗോണ്ടോള സവാരി ആസ്വദിക്കാം.

ബബ്ളിങ് മഡ് വോൾക്കാനോകൾ: തിളച്ചുപൊങ്ങുന്ന ചെളി കാണുന്നത് കുട്ടികൾക്ക് രസകരമാകും.

മ്യൂസിയം ഓഫ് മിനിയേച്ചർ ബുക്ക്സ്: ഏറ്റവും ചെറിയ പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്.

  • ദുബൈയിൽ നിന്നുള്ള യാത്രാസമയം: ഏകദേശം 2 മണിക്കൂർ 55 മിനിറ്റ്.

ശ്രീലങ്ക

അമ്പലങ്ങളുടെയും പച്ചപ്പിൻ്റെയും നാടാണ് ശ്രീലങ്ക. കൊളംബോയിൽ പ്രശസ്ത ആർക്കിടെക്റ്റ് ജെഫ്രി ബാവയുടെ വീട്, ഡച്ചുകാർ നിർമ്മിച്ച കൊളംബോ ഫോർട്ട്, സിൻഹരാജ ഫോറസ്റ്റ് റിസർവിലെ ശുദ്ധവായു എന്നിവ ആസ്വദിക്കാം.

ഗ്ലാമ്പിംഗ് (Glamorous Camping): ദീർഘദൂര യാത്ര ചെയ്ത് കോട്ടവട്ട വില്ലേജിൽ എത്തിയാൽ ആഡംബരപരമായ ക്യാമ്പിംഗ് അനുഭവിക്കാം. 

  • ദുബൈയിൽ നിന്നുള്ള യാത്രാസമയം: 4 മണിക്കൂർ 25 മിനിറ്റ്.

Looking for a spontaneous holiday escape? UAE residents and citizens can explore visa-free or visa-on-arrival options in several countries, making last-minute travel planning easier. Check out destinations offering hassle-free entry and make the most of your vacation time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  3 minutes ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  21 minutes ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  23 minutes ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  26 minutes ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  36 minutes ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  37 minutes ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  an hour ago
No Image

പ്രവാസികൾക്കിത് ബെസ്റ്റ് ടൈം, ഒരു റിയാലിന് ലഭിക്കുന്നത് 237 രൂപ വരെ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ

oman
  •  an hour ago
No Image

25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി

crime
  •  an hour ago
No Image

കണ്ണൂരില്‍ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കില്‍വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം 

Kerala
  •  an hour ago