ആസിഡാക്രമണത്തില്‍ നഴ്സിനെ കൊന്ന പ്രതിക്ക് വധശിക്ഷ
മുംബൈ: ആസിഡ് ആക്രമണം നടത്തി പ്രീതി രതിയെന്ന നഴ്സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. പ്രതി അന്കൂര് പവാറി(25)നാണു പ്രത്യേക വനിതാ കോടതി വധശിക്ഷ വിധിച്ചത്. 2013 മേയ് രണ്ടിന് മുബൈയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഐ.പി.സി 302 കൊലപാതകം, 326ബി ആസിഡാക്രമണം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് പ്രത്യേക ജഡ്ജി അഞ്ജു ഷിന്‍ഡെ ശിക്ഷ വിധിച്ചത്. 23കാരിയായ പ്രീതി നാവികസേനയുടെ ഐ.എന്‍.എച്ച്.എസ് അശ്വിനി ആശുപത്രിയിലെ നഴ്സായിരുന്നു. രാത്രി ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി അച്ഛന്, അമ്മാവന്, അമ്മായി എന്നിവരോടൊപ്പം പോകുമ്പോഴായിരുന്നു ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ അന്കൂര് പവാര്‍ പ്രീതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രീതി ചികിത്സയിലിരിക്കെ ഒരു മാസത്തിന് ശേഷമാണ് മരിച്ചത്. ഡല്‍ഹി നരേലയില്‍ പ്രീതിയുടെ അയല്‍വാസിയായിരുന്നു അന്കൂര് പവാര്‍. ഇയാളുടെ വിവാഹ വാഗ്ദാനം പ്രീതി നിരസിച്ചതാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് അന്‍കൂറിനെ അറസ്റ്റ് ചെയ്തത്. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ പ്രീതിയുടെ പിതാവടക്കമുള്ള ബന്ധുക്കള്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."