സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. അറബിക്കടലില്‍ നേരത്തെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 2 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളില്‍ സാധ്യതയുള്ളത്. ഇതിനാല്‍ തന്നെ സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 25വരെയുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
English Summary: Heavy rain alert across Kerala as a new low-pressure area has formed over the southwest Bay of Bengal. According to the India Meteorological Department (IMD), it is likely to intensify into a deep depression within the next 36 hours. Simultaneously, a separate system over the Arabian Sea is also strengthening, raising the risk of very heavy rainfall across the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."