HOME
DETAILS

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

  
October 23, 2025 | 6:13 AM

perambra-police-assault-planned-shafi-parambil-identifies-ci-abhilash-david

കോഴിക്കോട്: പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതമെന്ന് ഷാഫി പറമ്പില്‍ എം.പി. അന്നേ ദിവസം തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും  മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണെന്നും വഞ്ചിയൂര്‍ സ.ിപി.എം ഏരിയ കമ്മിറ്റി ഓഫിസിലെ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.

പേരാമ്പ്രയില്‍ ആക്രമണം ഉണ്ടായത് ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ആസൂത്രിതമായ അക്രമമാണ് പൊലിസ് നടത്തിയത്. എസ്.പി പറഞ്ഞത് പോലെ പുറകില്‍ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും അടിക്കാനൊരുങ്ങിയപ്പോള്‍ മറ്റൊരു പൊലിസുകാരന്‍ തടഞ്ഞു. ഇത് അറിയാതെ പറ്റിയതാണെന്ന് പറയാന്‍ പറ്റുമോ? പൊലിസിന്റെ കൈയില്‍ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മര്‍ദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂള്‍ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഞാന്‍ അവിടെ വന്നിട്ടാണോ സംഘര്‍ഷം ഉണ്ടായത്? അവിടെ ചെല്ലാത്ത തലേദിവസം പൊലിസ് അവിടെ ആറ് റൗണ്ട് ടിയര്‍ ഗ്യാസും ഗ്രനൈഡും ഉപയോഗിച്ചു. പേരാമ്പ്രയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. ഇത്ര വലിയ മര്‍ദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയില്‍ പോകാഞ്ഞത് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ വേണ്ടിയാണ്. അവിടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിച്ചത്. - അദ്ദേഹം പറഞ്ഞു. 

English Summary: Kozhikode MP Shafi Parambil has alleged that the police assault in Perambra was premeditated and deliberate. He claimed that the officer who physically attacked him was Vadakara Control Room CI Abhilash David, and said there was no need for the Chief Minister’s proposed AI tool to identify the culprit.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  2 hours ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  3 hours ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  3 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  3 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  4 hours ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  5 hours ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  6 hours ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  6 hours ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  6 hours ago