മുറെയെ അട്ടിമറിച്ച് നിഷികോരി
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെയെ ജപ്പാന്‍ താരം കെയ് നിഷികോരി അട്ടിമറിച്ചു. മറ്റൊരു ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ കീഴടക്കി സെമിയിലെത്തി. സെമിയില്‍ വാവ്‌റിങ്ക- നിഷികോരിയേയും ദ്യോക്കോവിച്- മോണ്‍ഫില്‍സിനേയും നേരിടും.
മൂന്നു മണിക്കൂറും 57 മിനുട്ടും നീണ്ട മാരത്തണ്‍ പോരിലാണ് നിഷികോരി മുറെയെ അട്ടിമറിച്ചത്. മത്സരം അഞ്ചു സെറ്റുകള്‍ നീണ്ടു. സ്‌കോര്‍: 6-1, 4-6, 6-4, 1-6, 5-7. ആദ്യ സെറ്റ് ഒന്നിനെതിരെ ആറു ഗെയിമുകള്‍ക്ക് മുറെ കൈപ്പിടിയിലാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ മുറയെ പിടിച്ചുകെട്ടി നിഷികോരി സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് ഇതേ സ്‌കോറില്‍ മുറെ തിരിച്ചുപിടിച്ചെങ്കിലും നാലാം സെറ്റില്‍ നിഷികോരി വീണ്ടും തിരിച്ചടിച്ചു. അനായാസമായാണ് നിഷികോരി നാലാം സെറ്റ് സ്വന്തമാക്കിയത്.
അവസാന സെറ്റ് നിര്‍ണായകമായി. ഇരുവരും കടുത്ത പോരാട്ടം കാഴ്ചവച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അഞ്ചാം സെറ്റില്‍ സ്‌കോര്‍ 5-5ല്‍ നില്‍ക്കെ തുടരെ രണ്ടു പോയിന്റുകള്‍ എടുത്ത് നിഷികോരി മുറെയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 5-7നു സെറ്റും മത്സരവും ജപ്പാന്‍ താരം സ്വന്തമാക്കി.
കടുത്ത പോരാട്ടമാണ് വാവ്‌റിങ്കയും ഡെല്‍ പോട്രോയും തമ്മിലും നടന്നത്. മത്സരം നാലു സെറ്റുകള്‍ നീണ്ടു. വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തിയതിനു ഡെല്‍ പോട്രോയോടു കണക്കു തീര്‍ത്താണ് വാവ്‌റിങ്കയുടെ വിജയം. സ്‌കോര്‍: 7-6 (7-5), 4-6, 6-3, 6-2.
309ാം ഗ്രാന്‍ഡ് സ്ലാം വിജയവുമായി ലോക ഒന്നാം നമ്പര്‍ വനിതാ താരം അമേരിക്കയുടെ സെറീന വില്ല്യംസ് യു.എസ് ഓപണ്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തിയാണ് സെറീന അവസാന നാലിലെത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ഹാലപ്പിനെ സെറീന വീഴ്ത്തിയത്. സ്‌കോര്‍: 6-2, 4-6, 6-3.
23 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളെന്ന മറ്റൊരു റെക്കോര്‍ഡിലേക്ക് ഇനി രണ്ടു വിജയങ്ങള്‍ മാത്രമാണ് സെറീനയ്ക്കുള്ളത്.
മറ്റൊരു ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ ക്രൊയേഷ്യന്‍ കൗമാരക്കാരി അന കൊഞ്ചുഹിനെ കീഴടക്കി സെമിയിലേക്ക് മുന്നേറി. രണ്ടു സെറ്റ് മാത്രം നീണ്ട അനായാസ പോരാട്ടത്തിലാണ് പ്ലിസ്‌കോവയുടെ വിജയം. സ്‌കോര്‍: 6-2, 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."