ഈ കൈകൾ ചോരില്ല; ഇടിമിന്നൽ ക്യാച്ചിൽ പുത്തൻ ചരിത്രം കുറിച്ച് കോഹ്‌ലി
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ഏകദിനത്തിൽ ഫീൽഡിങ്ങിൽ പുത്തൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം മാത്യു ഷോർട്ടിനെ ഒരു മിന്നൽ ക്യാച്ചിലൂടെയാണ് കോഹ്‌ലി പുറത്താക്കിയത്. ഓസ്‌ട്രേലിയൻ സ്കോർ 124ൽ നിൽക്കെ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെയാണ് കോഹ്‌ലി മടക്കിയത്.
ഇതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ കൈപ്പിടിയിലാക്കുന്ന താരമായും കോഹ്‌ലി മാറി. ഓസ്‌ട്രേലിയക്കെതിരെ 77 ക്യാച്ചുകളാണ് കോഹ്‌ലി ഇതുവരെ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ 76 ക്യാച്ചുകൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ഇതിഹസ താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലിയുടെ കുതിപ്പ്.
What a special catch that is from Virat Kohli ✨
— cricket.com.au (@cricketcomau) October 25, 2025
Follow #AUSvIND: https://t.co/YH5IbBTdsc pic.twitter.com/EcAya9tviT
പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഫീൽഡിങ്ങിലൂടെ ശ്രദ്ധ നേടാനും വിരാടിന് സാധിച്ചു. രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന് പുറത്താവുന്നത്.
മത്സരത്തിൽ ഓസ്‌ട്രേലിയക്കായി മാറ്റ് റെൻഷാ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 58 പന്തിൽ രണ്ട് ഫോറുകൾ അടക്കം 56 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ മിച്ചൽ മാർഷ് 50 പന്തിൽ 41 റൺസ് നേടി. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് ഓസീസ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയാവും ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പരയിൽ സമ്പൂർണ വിജയം ഉറപ്പാക്കാനാവും ഓസ്ട്രേലിയ ലക്ഷ്യം വെക്കുക.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട് മാറ്റ് റെൻഷാ, അലക്‌സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോളി, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ ജോഷ് ഹേസിൽവുഡ്, മൈക്കൽ ഓവൻ, നഥാൻ എല്ലിസ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ്മ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ങ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Indian batsman Virat Kohli achieved a new fielding feat in the final ODI between India and Australia. Kohli dismissed Australian batsman Matthew Short with a lightning catch.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."