HOME
DETAILS

അവനെ പോലെയല്ല, സഞ്ജു 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യും: മുൻ ഇന്ത്യൻ താരം

  
December 10, 2025 | 1:12 PM

aakash chopra talks about sanju samson

സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ ഇന്ത്യ 101 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയെ 12.5 ഓവറിൽ 79 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കുകയിരുന്നു. മത്സരത്തിൽ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയാണ് കളത്തിൽ ഇറങ്ങിയത്.

ശുഭ്മാൻ ഗിൽ ടീമിൽ ഇടം നേടിയതോടെ സഞ്ജുവിന് ഓപ്പണിങ് പൊസിഷൻ നഷ്ടമായി. സഞ്ജുവിന് ഓപ്പണറായി മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഗില്ലിനേക്കാൾ മികച്ച സ്ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ടെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''സഞ്ജു സാംസൺ ആയിരുന്നു ഗില്ലിന് മുമ്പ് ഓപ്പണറായി ഇറങ്ങിയ താരം. സഞ്ജു സാംസൺ 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുമായിരുന്നു. മൂന്ന് സെഞ്ച്വറികൾ കൂടി നേടിയിട്ടുണ്ട്. പക്ഷെ അദ്ദേഹം നേരത്തെ പുറത്തായി. എന്നാൽ മൂന്ന് സെഞ്ച്വറിയും 175 എന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിന്റെ പേരിലുണ്ട്. സഞ്ജുവിന് നിന്നും നിങ്ങൾക്ക് ഇത് എടുത്ത് കളയാൻ കഴിയില്ല'' ആകാശ് ചോപ്ര പറഞ്ഞു. 

അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ പരുക്ക് മൂലം ഗിൽ കളിച്ചിരുന്നില്ല. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് ഗില്ലിന്‌ പരുക്ക് പറ്റിയത്. മത്സരത്തിന്റെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റ ഗിൽ റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. നാല് റൺസ് നേടി ക്രീസിൽ തുടരവെയാണ് ഗില്ലിന്‌ പരുക്ക് പറ്റിയത്. താരം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ ഏകദിന പരമ്പര ഗില്ലിന് നഷ്ടമായിരുന്നു. എന്നാൽ താരം പരുക്കിൽ നിന്നും മുക്തി നേടി ടി-20യിൽ തിരിച്ചെത്തുകയായിരുന്നു. 

നാളെ മുല്ലാൻപൂരിലാണ് രണ്ടാം മത്സരം നടക്കുന്നത്. ഡിസംബർ 14ന് ധർമ്മശാലയിൽ മൂന്നാം മത്സരവും നടക്കും. ഡിസംബർ 17ന് ലഖ്‌നൗവിൽ നാലാം മത്സരവും 19ന് അഹമ്മദാബാദിൽ അവസാന മത്സരവും നടക്കും.

ഇന്ത്യ ടി-20 സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ്‌ സിങ്.  

സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്  

എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഡൊനോവൻ ഫെരേര (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഒട്ട്നീൽ ബാർട്ട്‌മാൻ, കേശവ് മഹാരാജ്, ക്വെനായ് മാർട്ട്മാൻ, കേശവ് മഹാരാജ്.

India won the first T20I against South Africa by 101 runs. Sanju lost his opening position with the inclusion of Shubman Gill in the team. Former Indian player Aakash Chopra has said that Sanju can perform well as an opener. Aakash Chopra said that Sanju has a better strike rate than Gill.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്

National
  •  4 hours ago
No Image

കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  5 hours ago
No Image

ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ

uae
  •  5 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  5 hours ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  5 hours ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  6 hours ago
No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  6 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  7 hours ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  8 hours ago