HOME
DETAILS

അപ്പൻഡിസൈറ്റിസ് വേദനയ്ക്കിടയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

  
Web Desk
October 25, 2025 | 2:57 PM

appendicitis pain no bar to record education department to build house for athlete devananda minister v sivankutty makes announcement

കോഴിക്കോട്: സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കായികതാരം ദേവനന്ദ വി. ബൈജുവിന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. അപ്പൻഡിസൈറ്റിസ് വേദന സഹിച്ച് 200 മീറ്ററിൽ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ച താരത്തിന്റെ നിശ്ചയദാർഢ്യത്തെയും കുടുംബസാഹചര്യങ്ങളെയും മാനിച്ചാണ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഹൃദയം നിറഞ്ഞ പ്രഖ്യാപനം.

കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ പ്ലസ് ടു വിദ്യാർഥിനിയായ ദേവനന്ദയെ മന്ത്രി നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിൻ്റെ റെക്കോർഡാണ് ഈ യുവതാരം തിരുത്തിയെഴുതിയത്. കൂടാതെ, 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു.

ഒരു മാസം മുൻപ് അപ്പൻഡിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവെച്ച്, കടുത്ത വേദന സഹിച്ചാണ് ദേവനന്ദ മത്സരത്തിൽ പങ്കെടുത്തത്. കായികക്ഷമതയേക്കാൾ ഉപരി ഈ വിദ്യാർഥിനിയുടെ നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

ബാർബറായ അച്ഛൻ ബൈജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബത്തിൻ്റെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് മന്ത്രിയുടെ ഈ തീരുമാനം. വീട് നിർമ്മാണത്തിൻ്റെ ചുമതല പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്‌സിനെ ഏൽപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിന് ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.

 

 

Despite suffering from appendicitis pain, young athlete Devananda V. Biju set a new meet record in the 200m race at the State School Athletics Meet. Recognizing her incredible determination and her family's financial situation (her father is a barber and her mother is an employment guarantee worker), Minister V. Sivankutty of the General Education Department announced that the department will build a new house for Devananda's family.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  3 hours ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  3 hours ago
No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  3 hours ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  4 hours ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  4 hours ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  4 hours ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  4 hours ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  4 hours ago
No Image

ബ്രേക്കപ്പ് പറഞ്ഞ കാമുകിയെ കണ്ട് പിരിയാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊന്നു; യുവാവ് സ്വയം കഴുത്തറുത്തു

crime
  •  4 hours ago