വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍
ഇടുക്കി: കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരന്‍ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുകുമാരന്റെ പിതാവിന്റെ സഹോദരിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ടാണ് സംഭവം. സുകുമാരനും, പിതാവിന്റെ സഹോദരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നതായി പൊലിസ് പറഞ്ഞു. ആസിഡ് ആക്രമണത്തില്‍ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുകുമാരനെ അപായപ്പെടുത്തിയത് അച്ഛന്റെ സഹോദരി തന്നെയാകാമെന്നാണ് പൊലിസ് സംശയിക്കുന്നത്.
പാലാ സ്വദേശിയായ ഇവര്‍ പതിനഞ്ച് ദിവസം മുന്‍പാണ് സുകുമാരന്റെ വീട്ടിലെത്തിയത്. സാമ്പത്തിക തര്‍ക്കങ്ങള്‍ മൂലം ഇവര്‍ സുകുമാരനെതിരെ മുന്‍പ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ആസിഡ് ആക്രമണത്തില്‍ മാരകമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം തൂക്കുപാലത്തെയും, കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
A 63-year-old man named Sukumaran was murdered in Karunapuram by having acid poured on him. Police have detained his paternal aunt in connection with the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."