HOME
DETAILS

കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പൊലിസ് സാന്നിധ്യത്തിൽ; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

  
Web Desk
October 27, 2025 | 7:23 AM

Koduvalli municipal voter list widespread fraud list published in police presence udf towards protest

കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. അനധികൃതമായി വോട്ടർമാരെ കൂട്ടിച്ചേർത്തും ഒഴിവാക്കിയും വോട്ടർ ലിസ്റ്റ് അട്ടിമറിച്ചെന്നും, ജനാധിപത്യപരമായ ഈ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും യു.ഡി.എഫ്. നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 

മുനിസിപ്പാലിറ്റിയിലെ ആയിരത്തിലധികം വോട്ടർമാരെ സ്വന്തം വാർഡുകളിൽ നിന്ന് മാറ്റിയതായും, ഡിവിഷൻ കൗൺസിലറുടെ ഭാര്യയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെയും പോലും താമസിക്കുന്ന ഡിവിഷനിൽ നിന്ന് മാറ്റിയതായും നേതാക്കൾ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അട്ടിമറിച്ച നീക്കത്തിനെതിരേ നിയമപരമായും, ജനാധിപത്യപരമായും യു.ഡി.എഫ് നേരിടുമെന്ന് ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ,  മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ്  എം.എ റസാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

305 പരാതികളിൽ ഒന്നുപരാതി പോലും പരിഗണിച്ചില്ലെന്ന് എം.എ റസാഖ് പറഞ്ഞു. കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ വെച്ച് കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ മൂന്നു മണി മുതൽ അഞ്ചു മണി വരെ  ക്യാംപ് ചെയ്താണ്  വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടിക അട്ടിമറിച്ച വിഷയം ചർച്ചയാവുമെന്നതിനാലാണ് പൊലിസിനെ അയച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. 538 വോട്ടർമാരെ തള്ളണമെന്ന് അപ്പീൽ അധികാരിയായ ജോയന്റ് ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. എന്നാൽ സി.പിഎമ്മിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് കാരണം ഒരെണ്ണം പോലും ഒഴിവാക്കപ്പെട്ടില്ല. 26 ാം ഡിവിഷനിൽ 329 വോട്ടർമാരെ 28 ാം ഡിവിഷനിലേക്ക് മാറ്റുകയുണ്ടായി. 

305 പരാതികൾ പരിഗണിച്ചില്ല; വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പൊലിസ് സാന്നിധ്യത്തിൽ

നൽകിയ 305 പരാതികളിൽ ഒന്നുപോലും അധികൃതർ പരിഗണിച്ചില്ലെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് പറഞ്ഞു. 538 വോട്ടർമാരെ ഒഴിവാക്കണമെന്ന അപേക്ഷ അപ്പീൽ അധികാരിയായ ജോയന്റ് ഡയറക്ടർക്ക് നൽകിയിട്ടും സി.പി.എമ്മിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് കാരണം ഒരെണ്ണം പോലും ഒഴിവാക്കിയില്ല.

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ വെച്ച് സർക്കിൾ ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ മൂന്നുമണി മുതൽ അഞ്ചുമണി വരെ ക്യാമ്പ് ചെയ്താണെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. വോട്ടർപട്ടിക അട്ടിമറിച്ച വിഷയം ചർച്ചയാകുമെന്നതിനാലാണ് പോലീസ് സംരക്ഷണം തേടിയതെന്നും നേതാക്കൾ ആരോപിച്ചു.

ഡിവിഷൻ മാറ്റം: 26-ാം വാർഡിലെ 329 വോട്ടർമാർ 28-ലേക്ക്

വലിയ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ജനാധിപത്യം പൂർണമായി അട്ടിമറിക്കപ്പെട്ടു എന്നതിന്റെ തെളിവായി 26-ാം ഡിവിഷനിലെ 329 വോട്ടർമാരെ 28-ാം ഡിവിഷനിലേക്ക് മാറ്റിയ സംഭവം നേതാക്കൾ ഉദാഹരിച്ചു. ഇതോടെ 26-ാം ഡിവിഷനിലെ വോട്ടർമാരുടെ എണ്ണം 700 ആയി കുറയുകയും 28-ാം ഡിവിഷനിൽ 1500 വോട്ടർമാരാവുകയും ചെയ്തു. ഈ വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും യു.ഡി.എഫ്. നേതാക്കൾ കൂട്ടിച്ചേർത്തു.

ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് എന്നിവർക്കുപുറമെ മുനിസിപ്പാലിറ്റി ചെയർമാൻ വെള്ളറ അബ്ദു, കെ.സി. അബു, എ.പി. മജീദ്, വി.കെ. അബ്ദു ഹാജി, എസ്.പി. നാസർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നഗരസഭ ജീവനക്കാരന്റെ ആത്മഹത്യ: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ഇലക്ഷൻ ചുമതലയുണ്ടായിരുന്ന ക്ലർക്ക് അജീഷിന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ അദ്ദേഹത്തിന് മേലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് യു.ഡി.എഫ്. സംശയിക്കുന്നത്.

അദ്ദേഹത്തിന്റെ ലോഗ് ഇൻ മറ്റാരോ ഉപയോഗിച്ചാണോ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷിക്കണം. ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും രാത്രി 11.30 ഓടെയാണ് അജീഷ് വീട്ടിലെത്തിയത്. അജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവരുടെ ഫോൺ വിളികൾ പരിശോധിക്കണമെന്നും യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു.

 

 

Koduvalli Municipality is facing a major controversy as the UDF alleges widespread fraud in the recently published voter list. They claim over a thousand voters were illegally shifted or removed, with the list being published under police protection. The UDF has announced protests and legal action against the alleged political manipulation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്നു; പൊതുദര്‍ശനത്തിനിടെ തിരികെ വാങ്ങി ആശുപത്രി

Kerala
  •  3 hours ago
No Image

തൃശൂരിൽ പൊലിസ് ജീപ്പ് മറിഞ്ഞ് അപകടം: ഡിവൈഎസ്പിക്ക് പരുക്ക്

Kerala
  •  3 hours ago
No Image

യുഎഇ പതാക ദിനം നവംബർ 3 ന്: യുഎഇ പതാകയുടെ നിറങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാം

uae
  •  3 hours ago
No Image

സൂര്യകാന്ത് മിശ്രയെ പിന്‍ഗാമിയായി നിര്‍ദേശിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  3 hours ago
No Image

വൃക്കരോഗിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചു;  മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് അരക്കോടിയോളം രൂപ, ഇത് മലപ്പുറത്തെ നന്മ

Kerala
  •  3 hours ago
No Image

ഗതാഗതം സു​ഗമമാക്കാനും, റോഡ് അപകടങ്ങൾ കുറയ്ക്കാനും യുഎഇ അവതരിപ്പിച്ച പ്രധാന നിയമങ്ങൾ; കൂടുതലറിയാം

uae
  •  4 hours ago
No Image

തെരുവ് നായ നിയന്ത്രണം: സത്യവാങ്മൂലം സമർപ്പിക്കാത്തതിന് ചീഫ് സെക്രട്ടറിമാർക്ക് സുപ്രിം കോടതിയുടെ സമൻസ്; നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം

National
  •  4 hours ago
No Image

ഒരുമ്പെട്ടിറങ്ങി റഷ്യ; ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചു, സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് പുടിനെത്തിയത് സൈനിക വേഷത്തില്‍

International
  •  4 hours ago
No Image

കർശനമായ ഗതാഗത നിയന്ത്രണങ്ങൾ; കുവൈത്തിൽ അഞ്ച് ദിവസം കൊണ്ട് കുറ‍ഞ്ഞത് 55 ശതമാനം ​ഗതാ​ഗത നിയമലംഘനങ്ങൾ

Kuwait
  •  4 hours ago
No Image

ലോറൻസ് ബിഷ്‌ണോയിയുടെ വലംകൈയെ യുഎസിൽ നിന്ന് നാടുകടത്തി; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ 

National
  •  5 hours ago