പി.എംശ്രീ:പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ച ആരംഭിച്ചു,നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍
ആലപ്പുഴ:പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നു.ആലപ്പുഴയിലാണ് കൂടിക്കാഴ്ച. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പ് ബിനോയ് വിശ്വം പറഞ്ഞു.
പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം, ഇതിന് സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി. ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പി.എം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കുന്നത് സാവധാനത്തിലാക്കാനാണ് തീരുമാനം. ഇതുപ്രകാരം പി.എം ശ്രീ പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. ഇത് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം ലഭിച്ച ശേഷമെ ഉദ്യോഗസ്ഥര്‍ കൈമാറൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടാതെ, സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടത് മുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെ പി.എം ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന സാധ്യതയും ചര്‍ച്ച ചെയ്യും. ശേഷം പി.എം ശ്രീയെ കുറിച്ച് പഠിക്കുന്നതിന് എല്‍.ഡി.എഫില്‍ സബ്കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയായിരിക്കും തുടര്‍നടപടികള്‍ ഏത് വിധത്തില്‍ വേണമെന്ന് നിര്‍ദേശിക്കുക.
പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്. പദ്ധതി നടപ്പാക്കിയാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന സാഹചര്യത്തില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മുന്‍പ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഭരണവകുപ്പിനെ അറിയിക്കാനായിരുന്നു നിര്‍ദേശം. ഇതു മറികടന്നാണ് പദ്ധതിയില്‍ ഒപ്പിട്ടത്.
2024 സെപ്റ്റംബറിലാണ് വിഷയം മന്ത്രിസഭാ യോഗത്തില്‍ വരുന്നത്. നയപരമായ തീരുമാനം എടുക്കണമെങ്കില്‍ ആദ്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും ശേഷം മന്ത്രിസഭ അംഗീകരിച്ചെങ്കില്‍ മാത്രമേ ധാരണാപത്രത്തില്‍ ഒപ്പിടാവൂ എന്നുമാണ് നിയമവകുപ്പ് ഉപദേശം നല്‍കിയത്. ഇതു കണക്കിലെടുത്തും മന്ത്രിസഭാ യോഗത്തിലെ സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പും പരിഗണിച്ച് പദ്ധതിയില്‍ ഒപ്പിടേണ്ടെന്ന് അന്ന് തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ നിയമവകുപ്പിന്റെ അതേ ഉപദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."