HOME
DETAILS

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

  
Web Desk
October 28, 2025 | 3:35 AM

waqf registration samasthas petition to be heard in supreme court today

ന്യുഡല്‍ഹി: വഖഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹരജികള്‍  ഇന്ന് സുപ്രിം കോടതി പരിഗണിക്കും. രജിസ്ട്രേഷന്‍ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമം അനുസരിച്ച് വഖഫ് സ്വത്തുകള്‍ മൂന്നുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. 

ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രിം കോടതിയില്‍ വാദം പൂര്‍ത്തിയായെങ്കിലും മാസങ്ങള്‍ കഴിഞ്ഞായിരുന്നു വിധിപ്രസ്താവം. വിധി പുറത്തുവന്നപ്പോള്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ റദ്ദാക്കിയിരുന്നുമില്ല. ഇതേത്തുടര്‍ന്നാണ് രജിസ്ട്രേഷന് കൂടുതല്‍ സമയം തേടി സമസ്ത സുപ്രിം കോടതിയെ സമീപിച്ചത്.

2025-ലെ വഖഫ് ഭേദഗതിനിയമം നടപ്പായി ആറുമാസത്തിനകം രജിസ്റ്റര്‍ചെയ്യണമെന്നാണ് അതില്‍ പറഞ്ഞിരുന്നത്. ആറുമാസത്തെ സമയം ഒക്ടോബര്‍ എട്ടിന് അവസാനിച്ചിരുന്നു. രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാന്‍ കാലതാമസമുണ്ടെന്ന് ഹരജിയില്‍ സമസ്ത ചൂണ്ടിക്കാട്ടുന്നു. വഖഫ് ഭേദഗതിനിയമം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ വിധിയുണ്ടായത് സെപ്റ്റംബര്‍ 15-നാണ്. അതിനാല്‍, ഫലത്തില്‍ ഒരുമാസംപോലും രജിസ്ട്രേഷന് സമയം ലഭിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.

ഉപയോഗത്തിലൂടെ വഖഫാകുന്ന (വഖഫ് ബൈ യൂസര്‍) സ്വത്തുകള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ചെയ്യണമെന്നാണ് 2025-ലെ വഖഫ് ഭേദഗതിനിയമത്തില്‍ പറയുന്നത്. രജിസ്ട്രേഷന്‍ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് നേരത്തേ മജ്‌ലിസ് പാര്‍ട്ടിനേതാവ് അസദുദ്ദീന്‍ ഉവൈസിയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

പുതിയ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച സെന്‍ട്രല്‍ പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വഖഫുകളുടെ മുഴുവന്‍ വസ്തുവിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വഖഫുകളുടെയും കൈകാര്യകര്‍ത്താക്കള്‍ അതത് വഖഫുകളുടെ ആധാരങ്ങള്‍, കൈവശവകാശ സര്‍ട്ടിഫിക്കറ്റുകള്‍, നികുതി രസീത്, കൈവശം തെളിയിക്കുന്ന മറ്റ് റവന്യൂ രേഖകള്‍ എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ തയാറാക്കിവെച്ച്, ഇവയുടെയെല്ലാം പകര്‍പ്പ് പ്രത്യേകം ഫോള്‍ഡറുകളിലാക്കി പെന്‍ ഡ്രൈവില്‍ സൂക്ഷിക്കണം. ബോര്‍ഡില്‍നിന്ന് ആവശ്യപ്പെടുന്ന മുറക്ക് ഇവ സമര്‍പ്പിക്കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചിരുന്നു വസ്തുക്കള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലതല പരിശീലനം നല്‍കുമെന്നും ഇ.ഇ.ഒ അറിയിപ്പില്‍ പറയുന്നു. 

 

the supreme court will hear samastha’s petition related to wakf registration today. the verdict could have a major impact on wakf boards and their administrative functions across india.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  3 hours ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  4 hours ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  4 hours ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  4 hours ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  4 hours ago
No Image

മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത; ഏഴിടത്ത് യെല്ലോ അലർട്ട്; തൃശൂരിൽ അവധി

Kerala
  •  5 hours ago
No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  12 hours ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  12 hours ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  13 hours ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  13 hours ago