ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍
തേനി: ഒരു തേങ്ങക്ക് ഏകദേശം എത്ര രൂപ വില വരും. ഏറിയാല്‍ 50 രൂപയൊക്കെ ആവും എന്നല്ലേ... എന്നാല്‍ ഒരു തേങ്ങക്ക് രണ്ട് ലക്ഷം രൂപ വില കിട്ടിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. സംഭവം തമിഴ്‌നാട്ടിലാണ് നടന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലുള്ള വള്ളി, ദെയ് വാനേ സമേത സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഈ തേങ്ങയുടെ രസകരമായ കഥ നടക്കുന്നത്.
സ്‌കന്ദ ഷഷ്ടിക്കു ശേഷം ശൂരസംഹാരം എന്നൊരു ചടങ്ങ് തമിഴ്‌നാട്ടിലെ മുരുക ക്ഷേത്രങ്ങളിലുണ്ട്. അടുത്ത ദിവസം രാവിലെ മുരുകനും ദെയ് വാനിയും തമ്മിലുള്ള കല്യാണം എന്നൊരു ആചാരവുമുണ്ട്. കല്യാണ സമയത്ത് ഉപയോഗിച്ച കലശത്തിനു മുകളില്‍ വയ്ക്കുന്ന തേങ്ങ എല്ലാ വര്‍ഷവും ചടങ്ങിനു ശേഷം ലേലം വിളിക്കുന്നതാണ്.
ഇത്തവണ ആറായിരം രൂപയില്‍ നിന്നാണ് ലേലം വിളി തുടങ്ങിയത്. വാശിയേറിയ ലേലം വിളിക്കൊടുവില്‍ രണ്ട് ലക്ഷം രൂപക്കാണ് ഭക്തരിലൊരാള്‍ തേങ്ങ സ്വന്തമാക്കിയത്. ഇതേ ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം ചടങ്ങിനുപയോഗിച്ച തേങ്ങ മൂന്ന് ലക്ഷത്തിലധികം രൂപക്കു മുകളിലും ലേലത്തില്‍ പോയിരുന്നു.
In a surprising incident from Tamil Nadu’s Theni district, a single coconut fetched an astonishing price of ₹2 lakh. Normally, a coconut costs around ₹50, but this particular one became special due to its religious significance. The event took place at the Valli-Deivanai Sametha Subramanya Temple in Bodinayakkanur. Following the Skanda Shashti festival, Tamil Murugan temples conduct a ritual called Soorasamharam, and the next morning, a symbolic wedding ceremony (Murugan–Deivanai Kalyanam) is performed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."