HOME
DETAILS

100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story

  
Ajay Sudha Gopal
October 31, 2025 | 1:20 PM

rwanda genocide 1994 a hundred days of horror and death

കിഗാലി: 1994 ഏപ്രിൽ 7 മുതൽ ജൂലൈ പകുതി വരെയുള്ള 100 ദിവസങ്ങൾക്കിടയിൽ, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നടന്ന വംശഹത്യ, ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഭൂരിപക്ഷ വിഭാഗമായ ഹുട്ടു (Hutu) തീവ്രവാദികൾ ന്യൂനപക്ഷമായ ടുട്സി (Tutsi) വംശജരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കിയ ഈ സംഭവം, ഏകദേശം 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ആളുകളുടെ ജീവനെടുത്തു. ഇത് അക്കാലത്തെ റുവാണ്ടൻ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും.

വംശഹത്യയുടെ വേരുകൾ: കോളനിവാഴ്ച മുതൽ വിദ്വേഷ പ്രചാരണം വരെ

റുവാണ്ടൻ വംശഹത്യ ഒരു ദിവസം കൊണ്ട് പൊട്ടിപ്പുറപ്പെട്ടതല്ല. ഇതിന്റെ ചരിത്രപരമായ കാരണങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ്, പ്രത്യേകിച്ച് കൊളോണിയൽ ഭരണകാലത്ത്, ആഴത്തിൽ വേരൂന്നിയതാണ്.റുവാണ്ടയിലെ കൊളോണിയൽ വിഭജനത്തിന് കാരണം ജർമ്മനിയും ബെൽജിയവും ഉണ്ടാക്കിയ വിള്ളലുകളാണ്.റുവാണ്ടയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹിക ബന്ധങ്ങളെ തകർത്ത്, ഹുട്ടു, ടുട്സി എന്നീ വിഭാഗങ്ങൾക്കിടയിൽ ആഴത്തിലുള്ള വംശീയ വിദ്വേഷത്തിന്റെ വിത്ത് പാകിയത് ജർമ്മനിയുടെയും ബെൽജിയത്തിന്റെയും കൊളോണിയൽ ഭരണമാണ്.

ജർമ്മൻ അധിനിവേശം

ജർമ്മനി റുവാണ്ടയിലെ ആദ്യത്തെ കൊളോണിയൽ ശക്തിയായിരുന്നു.പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 1916 വരെ ജർമ്മനിയുടെ കീഴിലായിരുന്നു റുവാണ്ട.റുവാണ്ടയിലെ പരമ്പരാഗത ഭരണസംവിധാനം ഏകദേശം ഒരേ ഭാഷ സംസാരിക്കുന്ന (ബന്യർവാണ്ട) ഹുട്ടു, ടുട്സി, ത്വ വിഭാഗങ്ങൾ ചേർന്നതായിരുന്നു. ടുട്സി വംശജർ രാജാക്കന്മാരായിരുന്നുവെങ്കിലും, ഹുട്ടുക്കളും ടുട്സികളും പരസ്പരം സാമ്പത്തിക ബന്ധങ്ങളിലൂടെയും വിവാഹങ്ങളിലൂടെയും ചേർന്ന് ജീവിച്ചിരുന്നു.പക്ഷേ ജർമ്മൻ ഭരണാധികാരികൾ ന്യൂനപക്ഷമായിരുന്ന ടുട്സികളെയാണ് ഭരണം നിയന്ത്രിക്കാൻ തിരഞ്ഞെടുത്തത്. ടുട്സികൾക്ക് യൂറോപ്യന്മാരുമായി സാമ്യമുണ്ടെന്നും, അവർ "കൂടുതൽ ഉന്നതർ" ആണെന്നും വരുത്തിത്തീർത്തു (Hamitic Hypothesis എന്ന വംശീയ സിദ്ധാന്തം ഉപയോഗിച്ച്).

ബെൽജിയൻ അധിനിവേശം

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബെൽജിയം റുവാണ്ടയുടെ നിയന്ത്രണം ഏറ്റെടുത്തു. ജർമ്മനി ആരംഭിച്ച വിഭജനം ബെൽജിയം കൂടുതൽ ക്രൂരമായി നടപ്പാക്കുകയായിരുന്നു.1930കളോടെ ബെൽജിയം റുവാണ്ടൻ പൗരന്മാർക്ക് "വംശീയത" രേഖപ്പെടുത്തിയ ഐഡി കാർഡുകൾ നിർബന്ധമാക്കി. ഇത് ഒരു പൗരൻ ഹുട്ടുവാണോ ടുട്സിയാണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സഹായിച്ചു, ഇത് വംശഹത്യയുടെ സമയത്ത് കൂട്ടക്കൊലകൾ എളുപ്പമാക്കി..പാരമ്പര്യമായി കന്നുകാലികളുടെ ഉടമകളായിരുന്ന ടുട്സി വംശജരെ, ബെൽജിയം ഭരണകൂടം കൂടുതൽ ബുദ്ധിയുള്ളവരും ഭരണാധികാരികളാകാൻ യോഗ്യതയുള്ളവരുമായി ചിത്രീകരിച്ചു. ഇതോടെ ടുട്സികൾക്ക് ഭരണപരവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു.ബെൽജിയം ഭരണകൂടം എല്ലാ പ്രധാന ഭരണ-ഉദ്യോഗസ്ഥ സ്ഥാനങ്ങളിലും ടുട്സികളെ മാത്രം നിയമിച്ചു. ഹുട്ടുക്കളെ വിദ്യാഭ്യാസത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്താൻ കാരണമായിടുട്സികൾ ആഫ്രിക്കയിൽ നിന്നുള്ളവരല്ലെന്നും, പുറത്തുനിന്ന് വന്ന 'ഉയർന്ന വംശജർ' ആണെന്നും, ഹുട്ടുക്കൾ തദ്ദേശീയരും താഴ്ന്നവരുമാണെന്നും സ്കൂൾ പാഠ്യപദ്ധതികളിലൂടെയും മറ്റും ബെൽജിയം അദിനിവേശകർ പ്രചരിപ്പിച്ചു.ന്യൂനപക്ഷമായ ടുട്സികൾ ഭരണം കൈയ്യാളുന്നതിനെ ഭൂരിപക്ഷമായ ഹുട്ടുക്കൾ ശക്തമായി എതിർക്കാൻ കാരണമായി മാറുകയായിരുന്നു.  ഈ അധിനിവേശ രാജ്യങ്ങളുടെ ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താനുള്ള തന്ത്രങ്ങളാണ്  റുവാണ്ടൻ വംശഹത്യക്ക് കാരണമായി മാറിയത് .

ഹുട്ടു വിപ്ലവം: ടുട്സി ഭരണത്തിന്റെ അന്ത്യവും

1959-ൽ കൊളോണിയൽ ശക്തിയായ ബെൽജിയം ടുട്സികൾക്കുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഹുട്ടു വിപ്ലവം ആരംഭിക്കുന്നത്.റുവാണ്ടയിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടപ്പോൾ, ബെൽജിയം തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ന്യൂനപക്ഷമായ ടുട്സികൾക്ക് നൽകിയിരുന്ന എല്ലാ പിന്തുണയും അവസാനിപ്പിച്ചു. പകരം, ഭൂരിപക്ഷമായ ഹുട്ടുക്കൾക്ക് രാഷ്ട്രീയ പിന്തുണ നൽക്കുകായിരുന്നു.ഇതോടെ ഹുട്ടുക്കൾ ഒരു വിപ്ലവത്തിലൂടെ ടുട്സി രാജഭരണത്തെ അട്ടിമറിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഈ കാലയളവിൽ നിരവധി ടുട്സികൾ കൊല്ലപ്പെടുകയോ ഉഗാണ്ടയിലേക്ക് പലായനം ചെയ്യുകയോ ചെയ്തു.ബെൽജിയത്തിന്റെ പിന്തുണ ലഭിച്ചതോടെ1959-ൽ ഹുട്ടു രാഷ്ട്രീയ പ്രവർത്തകർ രാജ്യമെമ്പാടും ടുട്സി ഉന്നതർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.തങ്ങൾ ഇത്രകാലം അനുഭവിച്ച അടിച്ചമർത്തലുകൾക്ക് ടുട്സിയാണെന്ന് അധിനിവേശകർ ഹുട്ടുകളെ വിശ്വസിപ്പിച്ചിരുന്നു.ഈ വിപ്ലവം ടുട്സി രാജഭരണത്തെ അട്ടിമറിച്ചു. ആയിരക്കണക്കിന് ടുട്സികൾ കൊല്ലപ്പെടുകയോ വീടുകൾ ഉപേക്ഷിച്ച് അയൽരാജ്യങ്ങളായ ഉഗാണ്ട, ബുറുണ്ടി, കോംഗോ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുകയോ ചെയ്തു. ഈ പലായനം ചെയ്തവരാണ് പിന്നീട് വംശഹത്യക്ക് കാരണമായ RPF (റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട്) രൂപീകരിക്കുന്നത്.1962-ൽ റുവാണ്ടയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, ഹുട്ടുക്കൾ അധികാരം പൂർണ്ണമായി കൈക്കലാക്കുകയും റുവാണ്ടയെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ടുട്സികൾ രണ്ടാംകിട പൗരന്മാരായി മാറുകയും ഭരണതലത്തിൽ നിന്ന് പൂർണ്ണമായും പുറത്താക്കപ്പെടുകയും ചെയ്തു.

റുവാണ്ടൻ ആഭ്യന്തര യുദ്ധം

അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്ത ടുട്സി വംശജർ തിരിച്ചുവരാൻ നടത്തിയ സൈനിക ശ്രമമാണ് ആഭ്യന്തര യുദ്ധത്തിന് വഴി തുറന്നത്.യുഗാണ്ടയിൽ അഭയം തേടിയ ടുട്സി വംശജർ ചേർന്ന് രൂപീകരിച്ച 'റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട്' (RPF), റുവാണ്ടയിലേക്ക് തിരിച്ചെത്താനും അധികാരം പിടിച്ചെടുക്കാനും ലക്ഷ്യമിട്ട് 1990-കളിൽ ആഭ്യന്തരയുദ്ധം ആരംഭിക്കുകയായിരുന്നു.ഇതിനായി 1990 കളോടെ ടുട്സി അഭയാർഥികളെ റുവാണ്ടയിലേക്ക് തിരികെ എത്തുകയും, അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് RPF റുവാണ്ടയെ ആക്രമിച്ചു.പക്ഷേ ഈ യുദ്ധം രാജ്യത്തിനകത്ത് ഹുട്ടു തീവ്രവാദികൾക്ക് വളം വെച്ചുകൊടുക്കുകയായിരുന്നു. ടുട്സികൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണം പ്രത്യേകിച്ച് റേഡിയോയിലൂടെ കൊടുമ്പിരികൊള്ളുകയായിരുന്നു.ഈ ആഭ്യന്തര കലാപത്തെ തുടർന്ന് അന്താരാഷ്ട്ര ഇടപെടലിനെ ഉണ്ടായി.ഇത് മൂലം 1993-ൽ അരുഷ കരാർ എന്ന് സമാധാന ഉടമ്പടി ഒപ്പുവെച്ചു. ഇത് പ്രകാരം അധികാരം പങ്കിടാനും, RPF-ന് റുവാണ്ടൻ സൈന്യത്തിൽ പ്രാതിനിധ്യം നൽകാനും തീരുമാനിച്ചു.എന്നാൽ ഈ സമാധാന ഉടപടി പൂർണ്ണമായി നടപ്പായില്ല.

അരുഷ കരാർ ഒപ്പുവെച്ചെങ്കിലും ഹുട്ടു തീവ്രവാദികൾ ഇതിനെ എതിർക്കുകയായിരുന്നു. സമാധാനം കൊണ്ടുവരുന്നതിന് പകരം, ടുട്സികളെയും കരാറിനെ പിന്തുണയ്ക്കുന്ന മിതവാദികളായ ഹുട്ടുക്കളെയും കൂട്ടക്കൊല ചെയ്യാൻ അവർ രഹസ്യമായി പദ്ധതികൾ തയ്യാറാക്കി. RPF-ഉം സമാധാന ഉടമ്പടിയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഹുട്ടു ജനതയെ അവർ വിശ്വസിപ്പിച്ചു.1994 ഏപ്രിൽ 6 ന് ഹുട്ടു പ്രസിഡന്റ് ജുവനൽ ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചിട്ടതോടെ, ഈ ഗൂഢാലോചന ഫലപ്രാപ്തിയിൽ എത്തുകയും ഹുട്ടു വിപ്ലവം 1994-ലെ വംശഹത്യയിലേക്ക് വഴിമാറാൻ കാരണമാവുകയും ചെയ്തു.

1994 ഏപ്രിൽ 6-നാണ്. ഹുട്ടു വംശജനായ റുവാണ്ടൻ പ്രസിഡന്റ് ജുവനൽ ഹബ്യാരിമാനയുടെ വിമാനം കിഗാലിക്ക് മുകളിൽ വെച്ച് വെടിവെച്ചിട്ടു. ഈ ആക്രമണത്തിൽ പ്രസിഡന്റും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നവരും കൊല്ലപ്പെട്ടു.ഹുട്ടു തീവ്രവാദികൾ ഈ ആക്രമണം നടത്തിയത് ടുട്സി വിമതരായ RPF ആണെന്ന് പ്രചരിപ്പിച്ചു. ഇതോടെ, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ പ്രകാരം ഹുട്ടു മിലിഷ്യകളും സാധാരണ ഹുട്ടു പൗരന്മാരും ചേർന്ന് ടുട്സികളെ കൂട്ടക്കൊല ചെയ്യാൻ ആരംഭിച്ചു.ഹുട്ടു മിലിഷ്യകളായ ഇൻ്ററാഹംവെ (Interahamwe) യും മറ്റ് സൈനികരും പൊലിസും കൊലപാതകങ്ങൾക്ക് നേതൃത്വം നൽകി.റേഡിയോ ടെലിവിഷൻ ലിബ്രെ ഡെസ് മിൽ കൊലിൻസ് (RTLM) പോലുള്ള മാധ്യമങ്ങൾ 'ടുട്സികളെ വംശനാശം വരുത്തേണ്ട പാറ്റകൾ' (Tutsi cockroaches) എന്ന് വിളിച്ച് ഹുട്ടു പൗരന്മാരെ കൊലപാതകത്തിന് പ്രോത്സാഹിപ്പിച്ചു.കൊളോണിയൽ ഭരണകാലത്ത് നൽകിയ ഐഡി കാർഡുകളാണ് ടുട്സി വംശജരെ തിരിച്ചറിയാൻ ഉപയോഗിച്ചത്. പ്രധാനമായും മച്ചെറ്റി (Machete-വെട്ടുകത്തി) ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. സ്ത്രീകളെ കൂട്ടമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയിരുന്നു.പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അഭയം തേടിയ ആയിരക്കണക്കിന് ആളുകളെ ഹുട്ടു തീവ്രവാദികൾ വളയുകയും മതമേലധ്യക്ഷന്മാരുടെ സഹായത്തോടെ പോലും കൂട്ടക്കൊല ചെയ്യുകയും ചെയ്തു.

ലോകത്തിന്റെ പരാജയം

ഈ കൂട്ടക്കൊല നടക്കുമ്പോൾ ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും (UN) നിശബ്ദത പാലിച്ചു എന്നത് ചരിത്രത്തിലെ വലിയ വിമർശനങ്ങളിൽ ഒന്നാണ്.വംശഹത്യ തടയാനായി യുഎന്നിൽ പ്രത്യേക സേന ഉണ്ടായിരുന്നിട്ടും, ശക്തമായ ഇടപെടൽ നടത്താൻ അംഗരാജ്യങ്ങൾ തയ്യാറായില്ല.വംശഹത്യയുടെ ആദ്യ ദിവസങ്ങളിൽ തന്നെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ രാജ്യങ്ങൾ തിരക്കുകൂട്ടുകയും, യുഎൻ സേനയുടെ അംഗബലം കുറയ്ക്കുകയും ചെയ്തു.1994 ജൂലൈയിൽ RPF സൈന്യം രാജ്യത്തിന്റെ സൈനിക നിയന്ത്രണം ഏറ്റെടുത്തതോടെയാണ് 100 ദിവസത്തെ ഈ വംശഹത്യക്ക് അന്ത്യം കുറിച്ചത്.

വംശഹത്യയ്ക്ക് ശേഷം, റുവാണ്ടൻ സമൂഹത്തിന് മുന്നിൽ രണ്ട് വലിയ വെല്ലുവിളികളാണ് ഉണ്ടായിരുന്നത്: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, ശിഥിലമായ സമൂഹത്തെ വീണ്ടും ഒരുമിപ്പിക്കുക.വംശഹത്യയിലെ പ്രധാന സൂത്രധാരന്മാരെയും ഉന്നത നേതാക്കളെയും വിചാരണ ചെയ്യാനായി ഐക്യരാഷ്ട്രസഭ (UN) സ്ഥാപിച്ചതാണ് റുവാണ്ടയ്ക്കുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ (International Criminal Tribunal for Rwanda - ICTR).ഇത് ടാൻസാനിയയിലെ അരുഷയിലായിരുന്നു.വംശഹത്യക്ക് ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കൾ, സൈനിക മേധാവികൾ, മാധ്യമ പ്രവർത്തകർ എന്നിവരെ വിചാരണ ചെയ്യുകയായിരുന്നു ഇതിൻ്റേ ലക്ഷ്യം.വംശഹത്യ ഒരു അന്താരാഷ്ട്ര കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതിൽ ICTR പ്രധാന പങ്ക് വഹിച്ചു. വംശഹത്യയെ പ്രോത്സാഹിപ്പിച്ചതിന് ആദ്യമായി ഒരു മാധ്യമ പ്രവർത്തകനെ (റേഡിയോ ജീവനക്കാരൻ) ശിക്ഷിച്ചതും ICTR ആയിരുന്നു. കേസുകൾ തീർപ്പാക്കാൻ വളരെ സമയമെടുത്തു, കൂടാതെ റുവാണ്ടയിലെ സാധാരണ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചില്ല എന്ന വിമർശനവും ഇതിനെതിരെയുണ്ട്.ICTR-ന് വിചാരണ ചെയ്യാൻ കഴിയുന്നതിലും എത്രയോ അധികം ആളുകൾ (ഏകദേശം രണ്ട് ദശലക്ഷത്തോളം) കൂട്ടക്കൊലകളിൽ പങ്കാളികളായി ഉണ്ടായിരുന്നു. ഇവരെ മുഴുവൻ വിചാരണ ചെയ്യാൻ രാജ്യത്തെ സാധാരണ കോടതികൾക്ക് കഴിയില്ലായിരുന്നു.

ഇതിനൊരു പരിഹാരമായി റുവാണ്ട ഗക്കാക്ക കോടതികൾ എന്ന പരമ്പരാഗത നീതിന്യായ സംവിധാനം പുനഃസ്ഥാപിച്ചു.പരമ്പരാഗതമായി, ഗ്രാമത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ ജനങ്ങൾ ഒരുമിച്ച് കൂടി, മുതിർന്നവർ (ന്യായാധിപർ) പുറത്ത് പുൽമേടുകളിൽ ഇരുന്നുകൊണ്ട് വിധി പറയുന്ന രീതിയായിരുന്നു ഇത്.നീതി നടപ്പാക്കുന്നതിനൊപ്പം, റുവാണ്ടൻ ഭരണകൂടം രാജ്യത്തെ ഒരുമിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചു.റുവാണ്ടൻ ഭരണഘടനയിൽ നിന്ന് 'ഹുട്ടു', 'ടുട്സി' എന്നീ വംശീയ വർഗ്ഗീകരണങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. ഇപ്പോൾ, എല്ലാ പൗരന്മാരും 'റുവാണ്ടൻസ്' മാത്രമാണ്.വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനോ, വംശീയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനോ കടുത്ത ശിക്ഷകൾ ഏർപ്പെടുത്തി.

The rwandan genocide saw 800,000 to 1 million tutsis and moderate hutu killed in 100 days (april–july 1994). the roots lie in belgian and german colonial policies that formalized the hutu-tutsi divide.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  3 hours ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  4 hours ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  4 hours ago
No Image

ക്ഷേത്രത്തില്‍ ഇരുന്നതിന് വയോധികന് ക്രൂരമര്‍ദ്ദനം; ജാതിയധിക്ഷേപവും വധഭീഷണിയും 

National
  •  4 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: സംസ്ഥാന പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  4 hours ago
No Image

മാളിലൂടെ നടക്കവേ വഴി മുറിച്ചുകടന്ന സ്ത്രീക്കായി നടത്തം നിർത്തി ഷെയ്ഖ് മുഹമ്മദ്; യഥാർത്ഥ നേതാവെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

uae
  •  4 hours ago
No Image

പോക്‌സോ കേസിൽ 46-കാരന് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കൽപ്പറ്റ കോടതി

Kerala
  •  5 hours ago
No Image

അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദബി പൊലിസ്

uae
  •  5 hours ago
No Image

അധിക്ഷേപ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികൾ പിടിയിൽ

qatar
  •  5 hours ago