HOME
DETAILS

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

  
December 13, 2025 | 3:37 PM

Fans have expressed their disappointment over the untoward incidents Goat Tour

അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളിൽ നിരാശ പ്രകടപ്പിച്ച് ആരാധകർ. വിവാഹം പോലും മാറ്റിവെച്ച് പരുപാടി കാണാൻ എത്തിയിട്ടും മെസിയെ കാണാൻ സാധിച്ചില്ലെന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്. 

''മെസി വരുന്നതിനാൽ ഇന്ന് എല്ലാവരും ആവേശത്തിലായിരുന്നു. എന്റെ വിവാഹ ദിനമാണ് ഇന്ന്. എല്ലാ ചടങ്ങുകളും ഉപേക്ഷിച്ച് ഞാൻ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും മാനേജ്‌മന്റ് വളരെ ദയനീയമായിരുന്നു. എനിക്ക് അദ്ദേഹത്ത കാണാൻ പോലും കഴിഞ്ഞില്ല'' മെസി ആരാധകൻ പിടിഐയോട് പറഞ്ഞു. 

ഗോട്ട് ഇന്ത്യ ടൂർ 2025'ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം മെസി കൊൽക്കത്തയിലെത്തിയത്. രാവിലെ 11.15-ഓടെയാണ് താരം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്.

മെസിയെ ഒരു നോക്ക് കാണാനായി 5000 രൂപ മുതൽ 25000 രൂപ വരെ വിലയുള്ള ടിക്കറ്റുകളെടുത്ത് രാവിലെ മുതൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശരാക്കി താരം ഗ്രൗണ്ടിൽ വെറും 15 മിനിറ്റിൽ താഴെ മാത്രമാണ് ചെലവഴിച്ചത്. ഇതിന് പുറമെ, വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും താരത്തെ പൊതിഞ്ഞുനിന്നത് ആരാധകർക്ക് കാഴ്ച മറച്ചു.

ഇതിൽ രോഷാകുലരായ കാണികൾ സ്റ്റേഡിയത്തിലേക്ക് കുപ്പിയുൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുകയും കസേരകളും ബാനറുകളും തകർക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പൊലിസ് മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിലായി. പരിപാടിയുടെ സംഘാടനത്തിലെ വീഴ്ചയെ തുടർന്ന് കൊൽക്കത്ത പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Fans have expressed their disappointment over the untoward incidents that took place at the Salt Lake Stadium during Argentine legend Lionel Messi's visit to Kolkata. A fan said that he even postponed his wedding to attend the match but was unable to see Messi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  4 hours ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  4 hours ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  5 hours ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  5 hours ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago