HOME
DETAILS

രാത്രിയില്‍ ബഹളം കേട്ട് അമ്മ ഉണര്‍ന്നപ്പോള്‍ മുറിയില്‍ കാണുന്നത് 17കാരിയായ മകളുടെ കാമുകനെയും കൂട്ടുകാരെയും ; എതിര്‍ത്തപ്പോള്‍ കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കി 

  
November 01, 2025 | 3:18 AM

incident summary teen girl kills mother in bengaluru over love affair

 

ബെംഗളൂരു: ബെംഗളൂരു ഉത്തരഹള്ളിയില്‍ മകളുടെ പ്രണയബന്ധം വിലക്കിയ അമ്മയെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ബെംഗളൂരുവിലെ ബ്രഹ്മണ്യപുരയിലെ സര്‍ക്കിള്‍ മാരാമ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 35കാരി നേത്രാവതിയാണ് കൊല്ലപ്പെട്ടത്.

മകളും ആണ്‍ സുഹൃത്തും തമ്മിലുള്ള ബന്ധം നേത്രാവതി പലതവണ വിലക്കിയിരുന്നു. താനില്ലാത്തപ്പോള്‍ ഈ പതിനേഴുകാരനും സുഹൃത്തുക്കളും വീട്ടിലെത്തുന്നത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഒക്ടോബര്‍ 25ന് രാത്രിയും ഈ സംഘം നേത്രാവതിയുടെ വീട്ടിലെത്തുകയായിരുന്നു.

വിധവയായ നേത്രാവതിയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം രാത്രി 11 മണിയോടെ വീട്ടില്‍ ബഹളം കേട്ട് ഉറക്കമുണര്‍ന്ന നേത്രാവതി കണ്ടത് മകള്‍ക്കൊപ്പം കാമുകനേയും മറ്റു 3 സുഹൃത്തുക്കളെയുമാണ്. എല്ലാവരും ഒരു മുറിയിലായിരുന്നു ഉണ്ടായിരുന്നതും.

ഇത് കണ്ട നേത്രാവതി ബഹളമുണ്ടാക്കുകയും മകളെ ശകാരിക്കുകയും ആണ്‍കുട്ടികളോട് വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ പറയുകയും ചെയ്തു. നേത്രാവതി ബഹളം വച്ചതോടെ ഈ സംഘം യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. മരിച്ചെന്നുറപ്പായപ്പോള്‍ സാരി ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു. പിന്നാലെ വീടുപൂട്ടി എല്ലാവരും സ്ഥലം വിടുകയും ചെയ്തു.

 

ബന്ധുക്കള്‍ കരുതിയത് നേത്രാവതി എവിടേക്കോ പോയതാണെന്നാണ് . രണ്ട് ദിവസമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ സഹോദരിയാണ് മരണ വിവരം പുറത്തറിയിക്കുന്നത്. ആദ്യം തൂങ്ങിമരണമാണ് എന്ന് കരുതിയെങ്കിലും മകള്‍ തിരിച്ചെത്തി ഒരു കഥയുണ്ടാക്കി പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ബന്ധുക്കള്‍ എത്തുന്നത്.

സഹോദരിയുടെ പരാതിയില്‍ പൊലിസ് നേത്രാവതിയുടെ മകളുടെ കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. സംഭവത്തില്‍ നേത്രാവതിയുടെ 17 കാരിയായ മകളും കാമുകനും ഉള്‍പ്പെടെ 5 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ നാലുപേരും പതിനാറിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരാണ്. ഒരാളുടെ പ്രായം പതിമൂന്ന് വയസും.

 

 

In Uttarahalli, Bengaluru, a 17-year-old girl allegedly murdered her mother, Netravati (35), after repeated arguments over the girl’s relationship with her boyfriend. The mother and daughter lived alone near the Maramma Temple in Brahmanyapura.According to police, Netravati had often warned her daughter to stay away from the boy and questioned his visits to their home when she wasn’t present. On the night of October 25, around 11 p.m., Netravati woke up to loud noises and found her daughter with her boyfriend and three of his friends in a room.Angered by the scene, she scolded her daughter and ordered the boys to leave the house. This confrontation escalated into the murder of Netravati, as revealed in later investigations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  10 days ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  10 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  10 days ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  10 days ago
No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  10 days ago
No Image

യുദ്ധഭീതി: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും; ഐൻ ദുബൈ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂട്ടി

uae
  •  10 days ago
No Image

ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ

qatar
  •  10 days ago
No Image

ദുബൈ യൂറോപ്പിനേക്കാൾ സുരക്ഷിതം; മിസൈൽ ഭീഷണിയിലും യുഎഇയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാർ

uae
  •  10 days ago
No Image

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

International
  •  10 days ago
No Image

റാസൽഖൈമയിൽ ഇറാനിയൻ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ പതിച്ചത് അൽ ഹംറ വില്ലേജിൽ, ആളപായമില്ല

uae
  •  10 days ago