തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ ഒരു വര്‍ഷത്തിനുള്ളില്‍
തലശ്ശേരി: തലശ്ശേരി റെയിവേ സ്റ്റേഷന് നവീകരണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും എസ്കലേറ്റര്‍ ഒരു വര്‍ഷത്തിനകം പ്രവര്‍ത്തിപ്പിക്കാനും ധാരണയായതായി റെയില്‍വേ പാലക്കാട് ഡിവിഷന് അഡീഷണല്‍ മാനേജര്‍ രാജ്കുമാര് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് റയില്‍വേ ഡിവിഷന് മാനേജരും സംഘവും തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്കെത്തിയത്. ഡിവിഷണല്‍ മാനേജറുടെ നിര്‍ദേശ പ്രകാരമാണ് തലശ്ശേരി സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെ പൂര്‍ത്തീകരിക്കാതെ കിടക്കുന്ന ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ മേല്‍ക്കൂരകള്‍ പുതുക്കുന്നതും വി.ഐ.പി ലോഞ്ച് നവീകരണവും മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് രാജ്കുമാര് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ദീര്‍ഘദൂര തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിലും ചര്‍ച്ചകള്‍ നടത്തുമെന്നും ഇദ്ദേഹം അറിയിച്ചു. യാത്രക്കാരുടെ തിരക്കു പരിഗണിച്ച് എസ്കലേറ്റര്‍ ഒരു വര്‍ഷത്തിനകം സ്റ്റേഷനില്‍ സ്ഥാപിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍, നഗരസഭ ചെയര്മാന് സി.കെ രമേശന്, സമീപ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി. തലശ്ശേരി റയില്‍വേ സ്റ്റേഷന് മാനേജര്‍ കെ പ്രദീപ്കുമാറും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."