HOME
DETAILS
MAL
റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി
backup
September 09 2016 | 01:09 AM
ആനക്കര: കുമരനല്ലൂരിലെ റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ അതിക്രമം നടത്തിയത്. കനറാ ബാങ്കിന് മുന്‍വശത്തും പള്ളിക്ക് സമീപത്തുമായി നിന്നിരുന്ന മരങ്ങളുടെ വന്‍ ശിഖിരങ്ങളാണ് വെട്ടി മാറ്റപ്പെട്ടത്.
കുമരനല്ലൂരിലെ ഓട്ടോ തൊഴിലാളികളും വ്യാപരികളും ചേര്‍ന്നാണ് ഈ തണല്‍ മരം സംരക്ഷിച്ചു വന്നിരുന്നത്. ഒരു തരത്തിലും അപകട ഭീഷണി ഉയര്‍ത്താത്ത ഈ മരം നശിപ്പിച്ചതിന് പിന്നില്‍ ചില തല്‍പര കക്ഷികളാണെന്ന് ആക്ഷേപമുണ്ട്. ബാങ്കില്‍ വിവിധ ആശ്യങ്ങള്‍ക്കെത്തുന്ന വൃദ്ധരടക്കമുള്ള ആളുകള്‍ക്ക് തണലേകിയിരുന്ന മരം മുറിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റകാര്‍ക്കതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട ഭീമഹര്‍ജി അധികൃതര്‍ക്ക് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."