ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനി വിജയിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ ഹാലിളകി ഡൊണാള്‍ഡ് ട്രംപ്. ജൂത വിരോധിയായ മംദാനിക്ക് വോട്ട് ചെയ്യരുതെന്ന് സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ്. ജൂത വിരോധിയെന്ന് സ്വയം അവകാശപ്പെടുന്ന മംദാനിക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും മണ്ടനാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇത് ആദ്യമായല്ല ട്രംപ് മംദാനിക്കെതിരെ രംഗത്തെത്തുന്നത്. നേരത്തെ മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയുമെന്ന് ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന മംദാനിയെ എന്തുവിലകൊടുത്തും തടയുക എന്നതാണ് ട്രംപ് അടക്കമുള്ള കോര്‍പ്പറേറ്റ് ലോബികളുടെ ലക്ഷ്യം. ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയെ അട്ടിമറിച്ചാണ് മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചത്.
ഇസ്രാഈലിന്റെ വംശഹത്യയെ വിമര്‍ശിച്ചതും, ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും മംദാനിയെ ട്രംപിന്റെ കണ്ണിലെ കരടാക്കി മാറ്റി. ഗസയിലെ വംശഹത്യക്ക് സഹായം നല്‍കുന്നതിനെ മംദാനി എതിര്‍ത്തിരുന്നു. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും മംദാനി പറഞ്ഞിരുന്നു. ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, യുഎസ് ജനതയുടെ ഏറ്റവും വലിയ ദുസ്വപ്‌നമാണ് ട്രംപെന്നും മംദാനി തിരിച്ചടിച്ചിരുന്നു.
ഒരുമുഴം മുന്നെ മംദാനി
അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സൊഹ്‌റാന്‍ മംദാനി, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലീവ, സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോ എന്നിവര്‍ തമ്മിലാണ് മത്സരം. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 35കാരനായ സൊഹ്‌റാന്‍ മംദാനി തന്നെ ന്യൂയോര്‍ക്കിന്റെ നഗര പിതാവായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 46.1 ശതമാനം ജനങ്ങളുടെ പിന്തുണയാണ് മംദാനിക്കുള്ളത്. ആന്‍ഡ്രൂ കൂമോക്ക് 31.8 ശതമാനം വോട്ടും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലവക്ക് 16.3 ശതമാനം വോട്ടും ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്‌ലിം മേര്‍ എന്ന പദവിയാണ് മംദാനിയെ കാത്തിരിക്കുന്നത്. പുതിയ മേയര്‍ 2026 ജനുവരി 1ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും, ഉഗാണ്ടന്‍ അക്കാദമിക് വിദഗ്ദന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് 35കാരനായ സൊഹ്‌റാന്‍ മംദാനി.
amid predictions that sohran mandani could win the new york mayoral election, donald trump urging people on social media not to vote for mandani, who he labeled as anti-jewish.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."