കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്
കോഴിക്കോട്: സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് അമിതവേഗത്തിൽ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം. കോഴിക്കോട് കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാവിലെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് അമിതവേഗത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ ശേഷം പലവട്ടം വിദ്യാർഥികൾക്ക് നേരെ പാഞെടുക്കുന്നതും തലനാരിഴയ്ക്ക് വിദ്യാർഥികൾ രക്ഷപ്പെടുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഉടൻ തന്നെ അധ്യാപകർ പൊലിസിനെ വിവരം അറിയിച്ചു. പൊലിസ് എത്തി സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. കാർ പേരാമ്പ്ര പൈതോത്ത് സ്വദേശിയുടേതാണെന്ന് തിരിച്ചറിയുകയും ഉടമയോട് കാറുമായി ഹാജരാകാനും പേരാമ്പ്ര പൊലിസ് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കിടയിലേക്ക് പലതവണ കാർ പാഞ്ഞടുത്തത്. വിദ്യാർഥികൾ ഓടിമാറിയതിനാലാണ് തല നാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പും ഇടപെട്ടിട്ടുണ്ട്. വാഹനത്തിന്റെ ഉടമയോട് നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എംവിഡി അധികൃതർ അറിയിച്ചു. സംഭവം അധ്യാപകരിലും രക്ഷിതാക്കൾക്കിടയിലും ഭീതി പടർത്തിയിട്ടുണ്ട്.
A car was deliberately driven onto a school ground in Kozhikode, Kerala, performing stunts and endangering students. The local police have confirmed that they have identified the owner of the vehicle involved in the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."