HOME
DETAILS

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

  
Web Desk
November 05, 2025 | 4:15 PM

gopalakrishnan who unwittingly spoke the truth despite being a fool is my hero sandeep warrier mocks bjp leader

തിരുവനന്തപുരം: 'ജയിക്കാൻ വേണ്ടി ജമ്മു കശ്മീരിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കും' എന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി. ഗോപാലകൃഷ്ണൻ്റെ പഴയ വീഡിയോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ, ഗോപാലകൃഷ്ണനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. "മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണൻ ആണെൻ്റെ ഹീറോ" എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 22-ന് ബി. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവെ നടത്തിയ വിവാദ പരാമർശങ്ങളാണ് രാഹുൽ ഗാന്ധി ഇന്ന് ഹരിയാനയിലെ വോട്ട് ക്രമക്കേട് വെളിപ്പെടുത്തിയ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. "ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും." തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് മണ്ഡലത്തിന് പുറത്തുനിന്നും ആളുകളെ എത്തിച്ച് വ്യാജ വിലാസത്തിൽ അവരുടെ വോട്ട് ചേർത്താണെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാവിൻ്റെ ഈ പ്രതികരണം.

വോട്ട് ക്രമക്കേടിന് തെളിവായി ഹരിയാനയിലെ ബ്രസീലിയൻ മോഡലിൻ്റെ സംഭവങ്ങൾ അവതരിപ്പിച്ചപ്പോഴാണ്, സമാനമായ വോട്ട് ചേർക്കൽ രീതിയെക്കുറിച്ച് ബി. ഗോപാലകൃഷ്ണൻ സംസാരിക്കുന്ന വീഡിയോയും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. ഇതാണ് ബിജെപി നേതാവിനെ പരിഹസിക്കാൻ സന്ദീപ് വാര്യർക്ക് പ്രേരണയായത്.

2025-11-0521:11:99.suprabhaatham-news.png
 
 

ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഹരിയാനയിലെ ഗുരുതരമായ വോട്ട് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 'എച്ച് ഫയൽസ്' എന്ന പേരിൽ രാഹുൽ ഗാന്ധി ഇന്ന് വാർത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം 'സർക്കാർ ചോരി' എന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ അദ്ദേഹം വിശേഷിപ്പിച്ചത്. ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ ഉപയോഗിച്ച് ഹരിയാനയിൽ 22 വോട്ടുകൾ ചെയ്തതായി രാഹുൽ ഗാന്ധി തെളിവുകളും നിരത്തി. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരിൽ പത്ത് ബൂത്തുകളിലാണ് ഈ 22 വോട്ട് രേഖപ്പെടുത്തിയത്.

ഹരിയാനയിൽ 25 ലക്ഷം വോട്ട് കൊള്ളയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 5,21,619 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. അതായത്, എട്ടിൽ ഒരു വോട്ട് വ്യാജമാണ് എന്ന് അർത്ഥം.

"ഒരാൾക്ക് ഒരു മണ്ഡലത്തിൽ 100 വോട്ടുണ്ട്. ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്, വോട്ടർ പട്ടികയിൽ ഒരേ ഫോട്ടോ, ഒരേ പേര്, 104-ാം നമ്പർ വീട്ടിൽ നൂറുകണക്കിന് വോട്ടുകളാണുള്ളത്. രണ്ട് ബൂത്തുകളിലായി ഒരു സ്ത്രീ 223 വോട്ട് ചെയ്തു," രാഹുൽ ഗാന്ധി പറഞ്ഞു.

 

Congress leader Sandeep Warrier publicly mocked BJP State Vice President B. Gopalakrishnan after Rahul Gandhi displayed Gopalakrishnan's old video during a press conference on alleged voting fraud. In the video, Gopalakrishnan claimed the BJP would bring people from Jammu and Kashmir to settle and cast votes in constituencies they intended to win. Warrier posted on Facebook, stating, "'Gopalakrishnan, who unwittingly spoke the truth despite being a fool, is my hero'." The incident followed Rahul Gandhi's 'H-Files' press meet, where he alleged widespread voter fraud in Haryana, including the use of a Brazilian model's photo to register multiple fake votes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  6 days ago
No Image

സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

organization
  •  6 days ago
No Image

ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Kerala
  •  6 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ​ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺ​ഗ്രസ്

National
  •  6 days ago
No Image

നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം

National
  •  6 days ago
No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  6 days ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  6 days ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  6 days ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  6 days ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  6 days ago