അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ
പാലക്കാട്: പട്ടാമ്പി നഗരസഭാ വൈസ് ചെയർമാനും 'വി ഫോർ പട്ടാമ്പി' കൂട്ടായ്മയുടെ നേതാവുമായ ടി.പി. ഷാജി കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു. നിലവിലെ വൈസ് ചെയർമാൻ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജിവെച്ച ശേഷമാണ് ഷാജിയുടെ മടങ്ങി വരവ്. നാളെ കെ.പി.സി.സി ആസ്ഥാനത്ത് ഷാജിക്കും അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തകർക്കും സ്വീകരണം നൽകും.
തനിക്കൊപ്പം 'വി ഫോർ പട്ടാമ്പി'യിലെ 150 ഓളം പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്ന് ഷാജി അറിയിച്ചു. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ഷാജി കോൺഗ്രസ് വിട്ട് വിമത കൂട്ടായ്മ രൂപീകരിച്ചത്. കെ.പി.സി.സി. നിർവാഹക സമിതി അംഗമായിരുന്ന ഷാജിക്ക് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാൻ കഴിയാതിരുന്നതാണ് പാർട്ടി വിടാൻ കാരണം.
2020 തെരഞ്ഞെടുപ്പിൽ 'വി ഫോർ പട്ടാമ്പി' ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. മത്സരിച്ച ആറ് പേരും അന്ന് വിജയിച്ചു. ഇത് പട്ടാമ്പി നഗരസഭയിലെ ഭരണമാറ്റത്തിന് നിർണായക കാരണമായി മാറി. 2015ൽ 28-ൽ 19 സീറ്റുകൾ നേടി ഭരണം കൈയാളിയ യു.ഡി.എഫിന് 'വി ഫോർ പട്ടാമ്പി'യുടെ മത്സരം തിരിച്ചടിയായി. വെറും മൂന്ന് സീറ്റ് മാത്രം ഉണ്ടായിരുന്ന എൽ.ഡി.എഫ്. ആകട്ടെ 11 സീറ്റുകൾ നേടി കരുത്താർജ്ജിച്ചു.
തുടർന്ന്, 'വി ഫോർ പട്ടാമ്പി' ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫിന് ഭരണം ലഭിക്കുകയും ടി.പി. ഷാജി നഗരസഭാ വൈസ് ചെയർമാനാവുകയും ചെയ്തു.
കോൺഗ്രസിന് പ്രതീക്ഷയേകി ഷാജി
നിലവിലെ വൈസ് ചെയർമാൻ പദവിയും മറ്റ് സ്ഥാനമാനങ്ങളും രാജിവെച്ചുള്ള ഷാജിയുടെ മടങ്ങിവരവ് നഗരസഭയിൽ വൻ വിജയത്തിന് കളമൊരുക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. അദ്ദേഹത്തിന്റെ രാജി നഗരസഭയിലെ ഭരണസമിതിയിൽ നിർണായകമായേക്കാം.കോൺഗ്രസ് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമാണ് ഷാജി അറിയിച്ചിട്ടുള്ളത്. ഇതോടെ പട്ടാമ്പി നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറും എന്ന സൂചനകളാണ് പുറത്തുവരുന്നത്.
Pattambi Municipality Vice Chairperson T.P. Shaji, leader of the 'V for Pattambi' alliance, has resigned and announced his decision to join the Congress party. Shaji had previously formed the alliance after being denied a Congress ticket, and was serving with the support of the CPI(M). His move is likely to destabilize the current administration in the UDF-influenced municipality.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."