ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സൗജന്യ അരി ലഭിക്കില്ല
ഷൊര്‍ണൂര്‍: ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സൗജന്യ അരി ഓണത്തിനു മുന്‍പ് ലഭിക്കില്ലെന്ന് ഉറപ്പായി. സ്കൂളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ അരി ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച അരി മാവേലി സ്റ്റോറുകളില്‍ എത്താത്തതാണ് കാരണം. ഇന്നലേയും അരി മാവേലി സ്റ്റോറുകളില്‍ എത്തിയിട്ടില്ല.
മാവേലി സ്റ്റോറുകളില്‍ നിന്ന് ലഭിക്കുന്ന അരി അതത് സ്കൂളുകളിലെ അധ്യാപകര്‍ ഏറ്റുവാങ്ങി വിദ്യാര്‍ഥികള്‍ക്ക് കൊടുത്തിരിക്കണം. എന്നാല്‍, ഇന്നു നടക്കുന്ന പരീക്ഷ കഴിഞ്ഞാല്‍ ഓണത്തിന് സ്കൂളുകള്‍ അടയ്ക്കുകയും ചെയ്യും. ഫലത്തില്‍ സ്കൂളുകള്‍ തുറന്നു കഴിഞ്ഞാലെ വിദ്യാര്‍ഥികള്‍ക്ക് അരി ലഭിക്കുകയുള്ളൂ. ഒട്ടുമിക്ക സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. ഷൊര്‍ണൂര്‍ കല്ലിപ്പാടം യു.പി സ്കൂളുകളില്‍ ഇരുന്നൂറോളം പേരാണ് ഉച്ചഭക്ഷണം കഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."