HOME
DETAILS

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

  
Web Desk
November 06, 2025 | 5:08 PM

si sreejith resigned from service after complained against sp sujit das

കൊല്ലം: മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിക്കേസില്‍ എസ്.പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജിവെച്ചു. എസ്.ഐ ശ്രീജിത്ത് നരേന്ദ്രന്‍ രാജി അറിയിച്ച് സംസ്ഥാന പൊലിസ് മേധാവിക്ക് കത്തയച്ചു. 

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ അനധികൃതമായി മുറിച്ച് കടത്തിയെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുജിത്ത് ദാസിനെതിരെ ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലിസ് മേധാവിക്കും നല്‍കിയ പരാതി ആദ്യ ഫയലില്‍ സ്വീകരിച്ചെങ്കിലും തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും സംസ്ഥാന മേധാവിക്ക് നല്‍കിയ കത്തില്‍ ശ്രീജിത്ത് പറഞ്ഞു. 

തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്നും, സര്‍വീസില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. സേനയില്‍ നിന്നുള്ള യാതൊരു ആനുകൂല്യങ്ങളും തനിക്ക് ആവശ്യമില്ലെന്നും, എന്നും സേനയോട് കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീജിത്ത് കത്തില്‍ പറഞ്ഞു.

SI Sreejith Narendra, who had complained against SP Sujith Das over an illegal tree-cutting incident at the Malappuram SP camp office, has resigned from service.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  3 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  3 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  3 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  3 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  3 days ago