ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു അറസ്റ്റില്‍. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം.
ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം.
അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്.ഐ.ടിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ സാമ്പിള്‍ ശേഖരിക്കാമെന്നും കോടതി വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊളളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോ!ര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണ് എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അതിരൂക്ഷ പരാമര്‍ശങ്ങള്‍.
2019 മുതലാണ് സ്വര്‍ണക്കൊളള തുടങ്ങിയതെങ്കിലും 2018 മുതല്‍ 2025 വരെയുളള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ കൂടി അന്വേഷണ പരിധിലേക്ക് കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. മാത്രമല്ല ബോര്‍ഡിന്റെ മിനിറ്റ്‌സ് ബുക്കിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
K. S. Baiju, former Thiruvabharanam Commissioner, was arrested as the seventh accused in the Sabarimala gold smuggling case involving stolen temple door panels.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."