HOME
DETAILS
MAL
റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം
November 07, 2025 | 6:13 AM
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ കടലില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. വളപട്ടണം സ്വദേശി ഷബീല്‍ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. നവംബര്‍ മൂന്ന് തിങ്കളാഴ്ചയായിരുന്നു അപകടത്തിന് കാരണമായ സംഭവം ഉണ്ടായത്.
റാസല്‍ഖൈമയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ബീച്ചില്‍ ഉണ്ടായിരുന്ന ആളുകളാണ് തിരയില്‍പ്പെട്ട ഷബീലിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് മൃതദേഹം റാസല്‍ഖൈമ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം യുവാവിന്റെ മൃതദേഹം റാസല്‍ഖൈമ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
a young man from kerala met a tragic end after being swept away by strong waves in ras al khaimah, uae. rescue efforts were launched, but his life could not be saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."