താലൂക്ക്, വില്ലേജ് ഓഫിസുകളില്‍ കലക്ടര്‍ മിന്നല്‍ സന്ദര്‍ശനം നടത്തും
തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും അപ്രതീക്ഷിത സന്ദര്
ശനം നടത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി അറിയിച്ചു.
ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പെടെ ആരെയും സന്ദര്‍ശന സ്ഥലമോ സമയമോ മുന്‍കൂട്ടി അറിയിക്കില്ല. കൃത്യനിര്‍വഹണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഈ മാസം 22, 23 തീയതികളില്‍ നടക്കുന്ന കലക്ടേഴ്സ് കോണ്‍ഫറന്‍സിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ഒരു ട്രൈബല്‍ സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയപ്പോള്‍ പല വീഴ്ചകളും കണ്ടെത്താനായെന്നും അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ നിയമ ഓഫിസര്‍, ഫിനാന്‍സ് ഓഫിസര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."