HOME
DETAILS

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

  
Web Desk
November 07, 2025 | 10:37 AM

robbery in monson mavunkals rented house in kochi

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കള്ളന്‍ കയറി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. കൊച്ചിയിൽ ക്രെെംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുള്ള വിടാണിത്. സിസിടിവി അടക്കം പൊളിച്ചുമാറ്റിയാണ് മോഷണം. 

പുരാവസ്തു തട്ടിപ്പ് കേസിലെ വസ്തുക്കള്‍ സൂക്ഷിച്ച വീട്ടിലാണ് മോഷണം നടന്നിട്ടുള്ളത്. ഏകദേശം 20 കോടിയിലധികം വിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച്ചക്കിടെയാണ് മോഷണം നടന്നത്. അതിനിടെ സംഭവത്തില്‍ വീട്ടുടമസ്ഥര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  പൊലിസെത്തി അന്വേഷണം ആരംഭിച്ചു. പരോളിലുള്ള മോന്‍സനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. 

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അതിപുരാതനമായ വസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശവടി, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം തുടങ്ങിയ പുരാവസ്തുക്കള്‍ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. 

കേസ് അന്വേഷണത്തിനിടെ മോന്‍സന്റെ കൈയ്യില്‍ നിന്നും പൊലിസുകാര്‍ ഉള്‍പ്പെടെ പണം കൈപറ്റിയതായും തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്നത്തെ കൊച്ചി മെട്രോ പൊലിസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. കേസില്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്‍മാരും, സിനിമ സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു. 

A thief broke into the house of Monson Mavunkal, who is accused in an antiquities fraud case. The theft occurred at a rented house in Kaloor, Kochi. CCTV equipment and other valuables were damaged or stolen during the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  2 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  3 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  3 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  3 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  3 days ago