മെസിയുടെയും റൊണാൾഡോയുടെയും പകരക്കാർ അവർ മൂന്ന് പേരുമാണ്: സ്‌നൈഡർ
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇരുവരും ഫുട്ബോളിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ മെസിയുടെയും റൊണാൾഡോയുടെയും പകരക്കാർ ആരാണെന്നുള്ള ചർച്ചകളും സജീവമായി ഇതിനോടൊപ്പം നിലനിൽക്കുന്നുണ്ട്.
ഇപ്പോൾ ഇരുവർക്കും പകരക്കാരാവാൻ സാധിക്കുന്ന മൂന്ന് താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നെതർലൻഡ്സ് ഇതിഹാസം വെസ്ലി സ്‌നൈഡർ. ലാമിൻ യമാൽ, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ എന്നിവരെകുറിച്ചാണ് ഡച്ച് ഇതിഹാസം സംസാരിച്ചത്. അഡ്വഞ്ചർ ഗെയിമേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്‌നൈഡർ.
''ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വിരമിച്ചു കഴിഞ്ഞാൽ ആളുകൾ ലാമിൻ യമാൽ, വിനീഷ്യസ്, എംബാപ്പെ എന്നിവരെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങും. നമ്മൾ ഇപ്പോൾ മെസിയെയും റൊണാൾഡോയെയും കുറിച്ച് സംസാരിക്കുന്നത് പോലെ ആളുകൾ ഈ മൂന്ന് താരങ്ങളെക്കുറിച്ച് സംസാരിക്കും. ഡീഗോ മറഡോണ വിരമിച്ചപ്പോൾ മറ്റ് താരങ്ങൾ കടന്നുവന്നു'' വെസ്ലി സ്‌നൈഡർ പറഞ്ഞു.
മെസി നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.
റൊണാൾഡോ നിലവിൽ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.
Netherlands legend Wesley Sneijder has revealed who the three players who could replace Cristiano Ronaldo and Lionel Messi once they retire from football are. The Dutch legend spoke about Lamine Yamal, Kylian Mbappe and Vinicius Junior.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."