HOME
DETAILS

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഓട്ടോമാറ്റിക്കായി പുതുക്കാം: തഖ്‌ദീർ പാക്കേജുമായി യുഎഇ

  
December 16, 2025 | 6:11 AM

uaes federal authority launches taqdeer package initiative

അബൂദബി: 'തഖ്‌ദീർ പാക്കേജ്' (Taqdeer Package) എന്ന പുതിയ പദ്ധതിയാരംഭിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. 

ഈ പദ്ധതി പ്രകാരം, യുഎഇയിലെ മുതിർന്ന പൗരന്മാരോ (സീനിയർ സിറ്റിസൺസ്) സോഷ്യൽ സപ്പോർട്ട് പ്രോഗ്രാമിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരോ ഇനിമുതൽ പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡി കാർഡും പുതുക്കുന്നതിന് അപേക്ഷ നൽകുകയോ ഓഫിസിൽ നേരിട്ടെത്തുകയോ ചെയ്യേണ്ടതില്ല. എല്ലാം ഓട്ടോമാറ്റിക്കായി പുതുക്കി നൽകും.

'തഖ്‌ദീർ പാക്കേജ്' പ്രവർത്തനം?

സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.

പൊതുജന സേവനങ്ങൾ ലളിതമാക്കാനും അനാവശ്യമായ നടപടിക്രമങ്ങൾ ഒഴിവാക്കാനുമുള്ള യുഎഇയുടെ 'സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ' ഭാഗമാണിത്.

ഈ പദ്ധതി പ്രകാരം, അർഹരായവരുടെ പാസ്‌പോർട്ടുകളുടെയും ഐഡി കാർഡുകളുടെയും കാലാവധി അതോറിറ്റി മുൻകൂട്ടി നിരീക്ഷിക്കുകയും, കാലാവധി കഴിയാറാകുമ്പോൾ, രേഖകൾ ഓട്ടോമാറ്റിക്കായി പുതുക്കി പ്രിന്റ് ചെയ്യുകയും ചെയ്യും.

നിലവിലെ രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പുതിയ രേഖകൾ ഗുണഭോക്താവിന്റെ താമസസ്ഥലത്ത് എത്തിച്ചുനൽകും.

വീട്ടിൽ എത്തിച്ചു നൽകും, ഒരു നടപടിയും ആവശ്യമില്ല

ഈ പ്രക്രിയ പൂർണ്ണമായും ഡിജിറ്റലാണ്, ഗുണഭോക്താവ് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. പുതുക്കൽ പൂർത്തിയായാൽ, രേഖകൾ അപ്ഡേറ്റ് ചെയ്ത വിവരം അതോറിറ്റി വ്യക്തിയെ അറിയിക്കും. അതിനുശേഷം, അധികാരമുള്ള ഒരു ഉദ്യോഗസ്ഥൻ പുതിയ പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡി കാർഡും വീട്ടിലെത്തിച്ച് നൽകും.

മുതിർന്ന പൗരന്മാരോടും, ഭിന്നശേഷിക്കാരോടുമുള്ള ആദരവിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.  ഈ പുതിയ സംവിധാനം വന്നതോടെ, രേഖകൾ പുതുക്കാൻ മുമ്പ് ആവശ്യമായിരുന്ന മൂന്ന് ഘട്ടങ്ങൾ ഇല്ലാതായി. കൂടുതൽ മികച്ചതും തടസ്സമില്ലാത്തതുമായ സേവനം നൽകാൻ ഇതിലൂടെ സാധിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

The Federal Authority for Identity, Citizenship, Customs and Port Security in the UAE has introduced a new initiative called the 'Taqdeer Package', aiming to enhance services and streamline processes for citizens and residents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്ത് വന്ന് പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു 

National
  •  5 hours ago
No Image

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍

uae
  •  5 hours ago
No Image

ക്ലാസ് റൂമിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

National
  •  5 hours ago
No Image

കടുവയെ കണ്ട വയനാട് പച്ചിലക്കാട്ടിലെ 10 വാര്‍ഡുകളില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Kerala
  •  6 hours ago
No Image

ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി രോഗികളുടെ തലയ്ക്കു മുകളില്‍ ; സംഭവം നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍

Kerala
  •  6 hours ago
No Image

ഔട്ട്ഡോർ ബാഡ്മിന്റൺ ലോകകപ്പ് കിരീടം സ്വന്തമാക്കി യുഎഇ; ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി

uae
  •  6 hours ago
No Image

ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ ; കാറില്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം- പ്രതിയെ കുടുക്കിയത് കാമുകിയുമായുള്ള ചാറ്റ്

National
  •  6 hours ago
No Image

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളര്‍; നിര്‍ത്തിയിട്ടത് ആരെന്നറിയില്ല; പുറത്തിറങ്ങാന്‍ നിര്‍ാവ്വാഹമില്ലാതെ 98 വയസ്സായ അമ്മയും മകളും 

Kerala
  •  6 hours ago
No Image

ചെറിയ വരുമാനമായിട്ടും അതിൽനിന്നു നല്ലൊരു പങ്ക് അർഹർക്ക് നൽകിയ ഇന്ത്യക്കാരനെ ആദരിച്ചു യു.എ.ഇ പ്രസിഡന്റ്

uae
  •  7 hours ago
No Image

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

Kerala
  •  7 hours ago