കടുവയെ കണ്ട വയനാട് പച്ചിലക്കാട്ടിലെ 10 വാര്‍ഡുകളില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
കണിയാമ്പറ്റ: പച്ചിലക്കാട് പടിക്കംവയലിലെ ജനവാസ മേഖലയില്‍ കടുവയെ കണ്ടെത്തിയതിന് പിന്നാലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പത്തു വാര്‍ഡുകളിലാണ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.
പനമരം പഞ്ചായത്തിലെ വാര്‍ഡ് 6,7,8,14,15 എന്നിവിടങ്ങളിലും കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 എന്നീ വാര്‍ഡുകളിലുമാണ് നിരോധനാജ്ഞയുള്ളത്. ഈ 10 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
പ്രദേശത്തെ കാപ്പിത്തോട്ടം കേന്ദ്രീകരിച്ച് ആര്‍.ആര്‍.ടി സംഘം തെര്‍മല്‍ ഡ്രോണ്‍ മുഖേനേ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. പടിക്കംവയല്‍ ഭാഗത്തെ വയല്‍ പ്രദേശത്തോട് ചേര്‍ന്ന വാഴത്തോട്ടത്തിലാണ് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ നാട്ടുകാര്‍ കടുവയെ കണ്ടത്. കാല്‍പ്പാടുകള്‍ പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
വനമേഖല അടുത്തില്ലാത്ത പച്ചിലക്കാട് പ്രദേശത്ത് കടുവ ഇറങ്ങാന്‍ ഇടയായ സാഹചര്യം നാട്ടുകാരില്‍ വലിയ ആശങ്ക പരത്തി. അതിനിടെ പ്രദേശത്തെ കാപ്പിത്തോട്ടം കാവല്‍ക്കാനെ കാണാതായത് പരിഭ്രാന്തി പരത്തിയെങ്കിലും ഉടന്‍ തന്നെ കണ്ടത്താന്‍ കഴിഞ്ഞത് ആശ്വാസമായി. മാനന്തവാടി, കല്‍പ്പറ്റ ആര്‍.ആര്‍.ടി സംഘം തൊട്ടടുത്ത കാപ്പിത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്താനായത്. സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമന്റെ മേല്‍നോട്ടത്തില്‍ അഞ്ച് റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് കാവല്‍ തുടരുന്നുണ്ട്. പ്രദേശത്തെ ആളുകള്‍ക്കും കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ അഞ്ച് വയസ് പ്രായം വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 112ാം നമ്പര്‍ കടുവയാണ് ജനവാസമേഖലയില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."