യുപിയിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കും; വന്ദേമാതരത്തെ എതിര്‍ത്തതാണ് ഇന്ത്യ വിഭജനത്തിന് കാരണമായത്; യോഗി ആദിത്യനാഥ്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യസ്‌നേഹം വളര്‍ത്തുന്നതിനാണ് നടപടിയെന്നും, വന്ദേമാതരത്തെ എതിര്‍ത്തതാണ് ഇന്ത്യ വിഭജനത്തിന് കാരണമെന്നും യോഗി പറഞ്ഞു. ഗോരഖ്പൂരില്‍ ഏക്താ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
' ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം. ഉത്തര്‍പ്രദേശിലുടനീളം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലുന്നത് നിര്‍ബന്ധമാക്കും. ഇതുവഴി സംസ്ഥാനത്തെ ഓരോ പൗരനും ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും ഭക്തിയും വളര്‍ത്തിയെടുക്കാന്‍ കഴിയും.
വന്ദേമാതരത്തെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. അതിനെ എതിര്‍ത്തതാണ് ഇന്ത്യ വിഭജനത്തിന് കാരണമായത്,' യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞി ദിവസം വന്ദേമാതരം ആലാപിക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ഭീഷണി മുഴക്കി ബിജെപി എംഎല്‍എ രാജ് കെ പുരോഹിത് രംഗത്തെത്തിയിരുന്നു. വന്ദേമാതരം ആലപിക്കാനാവില്ലെന്നും, അതിനുള്ള ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ ഭീഷണി.
ഇതിന് മറുപടിയായി രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്നും രാജ്യം അവരുടേത് എന്നപോലെ തന്റേയും കൂടിയാണെന്നും അസ്മി മറുപടിയായി പറഞ്ഞിരുന്നു. തന്റെ പൂര്‍വികര്‍ ഈ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും ഭരണത്തിന് പകരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ നശിപ്പിച്ചെന്നും അസ്മി തുറന്നിടിച്ചിരുന്നു.
uttar pradesh cm yogi adityanath announces that all educational institutions in the state must mandatorily sing “vande mataram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."