ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്: മുൻ ഇന്ത്യൻ താരം
ഓസ്‌ട്രേലിയൻ ടി-20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുബ്രമണ്യം ബദ്രിനാഥ്. വരുൺ ലോകത്തിലെ ഒന്നാം നമ്പർ താരമാണെന്നും ജസ്പ്രീത് ബുംറയെക്കാൾ വിലപ്പെട്ട താരമാണെന്നുമാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.
''വരുൺ ചക്രവർത്തി ലോകത്തിലെ ഒന്നാം നമ്പർ ബൗളർ ആണ്. അദ്ദേഹത്തിന്റെ കണക്കുകകൾ ഇത് നമ്മളോട് പറയുന്നു. ബുംറയെക്കാൾ വിലപ്പെട്ട താരമാണ് അവൻ. പവർപ്ലേ, മിഡിൽ ഓവർ, പതിനെട്ടാം ഓവർ ഏത് ഓവറിലും റൺസ് കൂടുതൽ വരുമ്പോൾ വരുൺ തന്നെയാണ് ഏറ്റവും മികച്ച ബൗളർ. തുടക്കത്തിൽ അവസരം ലഭിച്ചതിന് ശേഷവും ഫിറ്റ്നസ് കാരണം പുറത്തായതിന് ശേഷവും അവൻ മികച്ച തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം വരവിൽ അവൻ കളിയെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോയത്'' സുബ്രമണ്യം ബദ്രിനാഥ് സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടി-20 പരമ്പരയിൽ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഇന്ത്യക്കായി 16 ടി-20 മത്സരങ്ങളിൽ നിന്നും 26 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ പിന്നീടുള്ള രണ്ട് മമത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചു വരുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. നവംബർ 14നാണ് സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. രണ്ടാം മത്സരം നവംബർ 22ന് ബർസപാര സ്റ്റേഡിയത്തിലും നടക്കും. ചരിത്രത്തിൽ ആദ്യമായാണ് ബർസപാര സ്റ്റേഡിയം ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്.
സൗത്ത് ആഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ& വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി.
Former Indian cricketer Subramaniam Badrinath has praised Indian spinner Varun Chakravarthy for his brilliant performance in the Australian T20 series. The former Indian cricketer said that Varun is the number one player in the world and is more valuable than Jasprit Bumrah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."