കോവയ്ക്കയും അണ്ടിപരിപ്പും ചേര്‍ത്തു ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ... ഇത്ര രുചിയോടെ നിങ്ങള്‍ തോരന്‍ കഴിച്ചിട്ടുണ്ടാവില്ല
പച്ചക്കറികള്‍ ഇഷ്ടമുളളവരാണ് മലയാളികള്‍. ഇതില്‍ തന്നെ ചിലര്‍ക്ക് വലിയ ഇഷ്ടമാണ് കോവയ്ക്ക. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ ചെറുക്കാനുമൊക്കെ കോവയ്ക്ക നമ്മെ സഹായിക്കുന്നതാണ്. എന്നാല്‍ പലര്‍ക്കും കോവയ്ക്കയുടെ തോരന്‍ ഇഷ്ടമാവാറില്ല. എന്നാലിനി കിടിലന്‍ രുചിയില്‍ അണ്ടിപരിപ്പും കോവയ്ക്കയും ചേര്‍ത്ത തോരന്‍ കഴിച്ചു നോക്കൂ...

കോവയ്ക്ക - ഒരു കപ്പ്
അണ്ടിപരിപ്പ് - 50 ഗ്രാം
തേങ്ങ ചിരകിയത് - ആവശ്യത്തിന്
കടുക് - അര സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉണ്ടാക്കുന്ന വിധം
കോവയ്ക്ക കഴുകി വൃത്തിയാക്കി വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞപൊടിയും ചേര്‍ത്ത് കുറച്ചു വെള്ളത്തിലൊന്നു വേവിച്ചെടുക്കുക. നന്നായി വെന്തു കഴിഞ്ഞാല്‍ ഓഫ് ചെയ്യുക. ഒരു പാത്രത്തില്‍ അണ്ടി പരിപ്പ് കുതിര്‍ത്തു വയ്ക്കുക.
പാന്‍ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം വേവിച്ചു വച്ചിരിക്കുന്ന കോവയ്ക്ക ചേര്‍ത്തു നന്നായി വഴറ്റുക.

ശേഷം കുതര്‍ത്തു വച്ച അണ്ടിപരിപ്പ് (പൊടിച്ചിടുകയും ചെയ്യാം) ഒന്ന് വേവിച്ച് കുറച്ചു തേങ്ങയും ചേര്‍ത്ത് മൂടി വച്ച് മൂന്ന് മിനിറ്റ് വയ്ക്കുക. തോരന്‍ റെഡി.
Malayalis love vegetables, and among them, kovakka (ivy gourd) is a favorite for many. It’s known for boosting immunity and helping to control diabetes. However, not everyone enjoys the traditional kovakka thoran (stir-fry). Here’s a delicious twist — try kovakka thoran with peanuts! The crunchiness of peanuts combined with the mild flavor of ivy gourd makes this dish both tasty and healthy, perfect to enjoy with rice for a wholesome Kerala-style meal. 😋
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."