ചപ്പാത്തിക്ക് കട്ടി കൂടുന്നുണ്ടോ...? ഈ ടിപ്‌സുകള്‍ ഉപയോഗിച്ചാല്‍ മതി, കനം കുറഞ്ഞ രുചികരമായവ തയാറാക്കാം
ചപ്പാത്തി മൃദുവും സോഫ്റ്റുമായിരിക്കണം എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ പലപ്പോഴും ചപ്പാത്തി കട്ടിയായി പോകുന്നതാണ് പലരുടെയും അനുഭവം. മാവു കുഴയ്ക്കുമ്പോഴോ വേവിക്കുമ്പോഴോ ഉണ്ടാകുന്ന ചില ചെറിയ പിഴവുകള്‍ തന്നെയാണ് ഇതിന് കാരണമാകുന്നതും. വീട്ടില്‍ തന്നെ എളുപ്പത്തില്‍ പാലിക്കാവുന്ന കുറച്ച് ടിപ്‌സ് പിന്തുടരുകയാണെങ്കില്‍ ചപ്പാത്തി നല്ല മൃദുവും രുചികരവുമായിരിക്കും.
നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാനായി ചില ടിപ്‌സ് പരീക്ഷിച്ചു നോക്കാം? ചപ്പാത്തിയുടെ മാവ് കുഴയ്ക്കുന്ന പരുവത്തിലാണ് അതിന്റെ രഹസ്യമിരിക്കുന്നത്. അഞ്ച് മുതല്‍ ഏഴ് മിനിറ്റ് വരെ മാവ് കുഴയ്ക്കുന്നത് ചപ്പാത്തി സോഫ്റ്റ് ആക്കാന്‍ വളരെയധികം സഹായിക്കും. ചപ്പാത്തിക്ക് മൃദുവായ ഘടന കിട്ടുന്നതിനായി ഗോതമ്പു മാവിനൊപ്പം അല്‍പം മൈദ കൂടി ചേര്‍ക്കുന്നതും നല്ലതാണ്.

ചപ്പാത്തി മാവ് കുഴയ്ക്കാന്‍ ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ചു കുഴയ്ക്കുന്നതാണ് നല്ലത്. മാവ് കുഴച്ചതിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും അടച്ചു മാറ്റി വയ്ക്കണം. ശേഷം ചെറു ഉരുളകളായി ഇവ പരത്തിയെടുക്കാം. ഇടത്തരം ചൂടില്‍ അവ പാകമാകുന്നതു വരെ ഇടയ്ക്കിടെ മറിച്ചിട്ടു വേവിക്കാവുന്നതുമാണ്. ചപ്പാത്തികള്‍ മൃദുവായി നിലനിര്‍ത്താന്‍ ചൂടായിരിക്കുമ്പോള്‍ തന്നെ നെയ്യ് അല്ലെങ്കില്‍ എണ്ണ പുരട്ടുകയും വേണം. നെയ്യ് ആണ് ചേര്‍ക്കുന്നതെങ്കില്‍ ചപ്പാത്തി കൂടുതല്‍ രുചികരവുമായിരിക്കും.
ചപ്പാത്തി ചുടുമ്പോള്‍ കൃത്യമായി ചപ്പാത്തിയുടെ എല്ലാ വശത്തേക്കും കിട്ടുന്നതിനായി ഒരു കാസ്റ്റ് ഇരുമ്പ് അല്ലെങ്കില്‍ നോണ്‍സ്റ്റിക്ക് പാന്‍ ഉപയോഗിക്കാവുന്നതാണ്. ചപ്പാത്തി ഒരുപാട് വേവിക്കരുത്. കൃത്യം പാകമാകുമ്പോള്‍ തന്നെ എടുക്കുക. കൂടുതല്‍ വേവിച്ചാല്‍ ചപ്പാത്തിക്ക് കട്ടി കൂടും. സോഫ്റ്റ്‌നെസ്സ് നഷ്ടപ്പെടും. ചപ്പാത്തി വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. കാസെറോള്‍ ആണെങ്കില്‍ കൂടുതല്‍ നന്നാവുന്നതായിരിക്കും.
Everyone loves soft and fluffy chapatis, but they often turn out hard due to small mistakes made while kneading or cooking the dough. The key to perfect chapatis lies in how the dough is prepared.Knead the dough for 5 to 7 minutes to make it smooth and elastic. Adding a small amount of maida (all-purpose flour) along with wheat flour can help achieve a softer texture. Use lukewarm water while kneading, and let the dough rest for at least 30 minutes before rolling.Cook the chapatis on medium heat, flipping them occasionally until evenly done. To keep them soft, apply ghee or oil immediately after cooking — using ghee enhances both softness and flavor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."