കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്
തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ ഒന്നര വയസ്സുകാരിക്ക് തുണയായി വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. വെങ്ങാനൂർ മുട്ടക്കാട് സ്വദേശിയുടെ മകളുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്. വീട്ടുകാർ പലതവണ ശ്രമിച്ചിട്ടും പാത്രം ഊരിയെടുക്കാൻ സാധിച്ചില്ല. പാത്രം ഊരിയെടുക്കാൻ കഴിയാതെ കുഞ്ഞ് പേടിച്ച് കരഞ്ഞപ്പോൾ, രക്ഷിതാക്കൾ കുഞ്ഞിനെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിച്ചു.
വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഏകദേശം അര മണിക്കൂറോളം പരിശ്രമിച്ച്, വളരെ ശ്രദ്ധയോടെ സ്റ്റീൽ പാത്രം കുട്ടിയുടെ കഴുത്തിൽ നിന്ന് നീക്കം ചെയ്തു. ഹാൻഡ് കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചാണ് ഉദ്യോഗസ്ഥർ കുഞ്ഞിനെ രക്ഷിച്ചത്.
യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലാതെയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്നും, സന്തോഷത്തോടെയാണ് വീട്ടുകാർക്കൊപ്പം കുഞ്ഞ് മടങ്ങിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേഷൻ ഓഫിസർ പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
The Vizhinjam Fire and Rescue team sprang into action to rescue a one-and-a-half-year-old girl who got her head stuck in a steel pot while playing. The quick-thinking firefighters managed to carefully cut the pot off the child's head, ensuring her safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."