HOME
DETAILS
MAL
മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽപ്പെട്ടു
April 02 2024 | 08:04 AM
കായംകുളം: മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽപ്പെട്ടു. ഒരു കാറുമായും ടിപ്പറുമായാണ് മന്ത്രി സഞ്ചരിച്ച വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ മന്ത്രി ഉൾപ്പെടെ ആർക്കും പരുക്കില്ല. കായംകുളത്ത് വച്ചാണ് സംഭവം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി സഞ്ചരിച്ചിരുന്നത്. ഈ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തിൽ കയറി മന്ത്രി യാത്ര തുടർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."