HOME
DETAILS

"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ

  
November 21, 2025 | 2:13 AM

asha workers campaign against ldm in local body elections

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനും ഇടതുമുന്നണിക്കുമെതിരേ കാംപയിനുമായി ആശമാർ. "ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല" എന്ന പ്രഖ്യാപനവുമായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കാംപയിൻ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. 

ആശാ സമരം ഉയർത്തിയ ആവശ്യങ്ങൾ തികച്ചും ന്യായവും ജീവൽ പ്രധാനവുമാണെന്ന് ഏവർക്കും ബോധ്യമായിരുന്നു.
എന്നാൽ, ആശാ സമരത്തിൻ്റെ തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരും സർക്കാരിനുവേണ്ടി കുഴലൂതുന്ന ചില ട്രേഡ് യൂനിയൻ നേതാക്കളും സമരം അനാവശ്യമാണെന്നും, തിരുവനന്തപുരത്തല്ല ഡൽഹിയിലാണ് സമരം നടത്തേണ്ടതെന്നും ആവർത്തിച്ചു പറഞ്ഞു. 

സംസ്ഥാന സർക്കാരും സർക്കാരിൻ്റെ പിആർ - സോഷ്യൽ മീഡിയ സംഘവും പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കിക്കൊണ്ട് സമരത്തിനുമേൽ നികൃഷ്ടപ്രചാരണമാണ് അഴിച്ചുവിട്ടത്. സ്ത്രീ തൊഴിലാളികളുടെ അവകാശ സമരത്തോട് നാളിതുവരെ സംസ്ഥാനത്തെ ഒരു സർക്കാരിൽ നിന്നും ഉണ്ടായിട്ടില്ലാത്ത  സമീപനമാണ് പിണറായി സർക്കാരിൽ നിന്നും ഉണ്ടായതെന്നും ആശാസമരസമിതി വിമർശിച്ചു.

സംസ്ഥാനത്തുടനീളം വാർഡുകളിൽ കാംപയിൻനടത്താനാണ് തീരുമാനമെന്നും  കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളായ വി.കെ സദാനന്ദൻ, എം.എ ബിന്ദു എന്നിവർ അറിയിച്ചു.

The Kerala Asha Health Workers' Association has announced a campaign against the Left Democratic Front (LDF) in the upcoming local body elections, citing the government's failure to address their demands. The association's leaders have declared that they will not vote for those who have "insulted" their agitation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ 78,111 'അജ്ഞാതർ'; മൊത്തം വോട്ടർമാരുടെ 0.28% പേരെ കണ്ടെത്താനായില്ല

Kerala
  •  2 hours ago
No Image

വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്

Kerala
  •  2 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച

Kerala
  •  2 hours ago
No Image

ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍

uae
  •  2 hours ago
No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  2 hours ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  3 hours ago
No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  10 hours ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  10 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  11 hours ago