ആതവനാട് ഗ്രാമപഞ്ചായത്ത് ഓഫിസ് സി.പി.എം മാര്‍ച്ച് ജനങ്ങളെ പറ്റിക്കാനെന്ന് പ്രസിഡന്റ്
പുത്തനത്താണി: കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആതവനാട് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജനങ്ങളെ പറ്റിക്കാനാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മാഈല്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം പെന്‍ഷന്‍ വിതരണത്തിലെ അപാകതക്കെതിരേ സി.പി.എം ഗ്രാമപഞ്ചാത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്തിനെന്നു പോലും അറിയാതെയായിരുന്നു മാര്‍ച്ച് നടത്തിയത്. ഇടത് സര്‍ക്കാറാണ് പെന്‍ഷന്‍ സഹകരണബാങ്കു വഴി വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് ബാങ്കുകള്‍ വഴി പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുവാന്‍ നടപടിയെടുത്തു. പഞ്ചായത്തതിനോ ഭരണസമിതിക്കോ ഇതില്‍ യാതൊരു പങ്കുമില്ല, വീഴ്ചയുമില്ല. പെന്‍ഷനു സര്‍വെ നടത്തുവാന്‍ സര്‍ക്കാര്‍ ഏല്‍പിച്ചിട്ടുള്ളത് കുടുംബശ്രീ പ്രവര്‍ത്തകരെയാണ്. കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നുമുള്ള കാലതാമസം കണക്കിലെടുത്ത് അംഗങ്ങളില്‍ നേരിട്ട് സര്‍വെ നടത്തി.
ഇതില്‍ വികസനമുന്നണി വാര്‍ഡുകളായ രണ്ട്, മൂന്ന് വാര്‍ഡുകളില്‍ സര്‍വ്വെ പൂര്‍ത്തീകരിച്ചില്ല. വസ്തുതകള്‍ ഇതായിരിക്കെ പഞ്ചായത്ത് ഭരണസമിതിയെ കുറ്റപ്പെടുത്താന്‍ മാത്രം നടത്തിയ മാര്‍ച്ച് അപഹാസ്യമാണ്. കഴിഞ്ഞ ഇരുപത്തിയേഴിന് നടന്ന മീറ്റിങില്‍ ഒരു പരാതിയും വികസന മുന്നണി മെമ്പര്‍മാര്‍ ഉന്നയിച്ചിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."