ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു
മുംബൈ: ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധര്‍മേന്ദ്ര. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാ ലോകത്ത് താരപദവിയിലേക്കുയര്‍ന്നു.
ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളാണുള്ളത്.
veteran bollywood actor dharmendra has passed away at the age of 89 in mumbai after a prolonged illness, leaving behind a cinematic legacy spanning over six decades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."